കണ്ണൂർ: മന്ത്രി കെ.കെ. ശൈലജയെ കെട്ടിപ്പിടിച്ച് ഉമ്മ നല്കുമ്പോള് നിയമോളുടെ മുഖത്ത് നി റഞ്ഞചിരിയായിരുന്നു. ശബ്ദങ്ങള്‍ തിരികെകിട്ടിയതിെൻറ സന്തോഷം. ജന്മനാ കേള്വിശേ ഷിയില്ലാത്തതിനാല് സര്‍ക്കാര്‍ സഹായപദ്ധതിയില്‍ കോക്ലിയാര്‍ ഇംപ്ലാേൻറഷന്‍ ശസ്ത്രക്രിയ ചെയ്തതായിരുന്നു നിയമോൾക്ക്. എന്നാല്‍, ട്രെയിന്‍ യാത്രക്കിടയില്‍ ശ്രവണസഹായി മോഷണംപോയതോടെ വീണ്ടും ശബ്ദത്തിെൻറ ലോകം നഷ്ടമായി.
ഈ വിവരമറിഞ്ഞ് മന്ത്രി ശൈലജ ഇടപെട്ടാണ് പകരം സ്പീച്ച് പ്രോസസര്‍ നല്കാന് നടപടിയെടുത്തത്. വെള്ളിയാഴ്ച വൈകീട്ട് മൂേന്നാടെ ചാലക്കുന്നിലെ വീട്ടിലെത്തിയ മന്ത്രി സ്പീച്ച് പ്രോസസര്‍ നിയയുടെ കാതുകളില്‍ വെച്ചുകൊടുത്തു. കുഞ്ഞുകാതുകളില്‍ വീണ്ടും ശബ്ദങ്ങള്‍ കേട്ടതോടെ അവള് സന്തോഷത്തിലായി.
നാലുമാസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നാണ് നിയക്ക് ശസ്ത്രക്രിയ ചെയ്തത്. ശബ്ദങ്ങള്‍ തിരിച്ചറിഞ്ഞ് അവൾ പ്രതികരിച്ചുതുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. അതിനിടയിലാണ് കഴിഞ്ഞയാഴ്ച ഉപകരണം മോഷണംപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.