സംഘ്പരിവാർ സമൂഹത്തെ ഇരുട്ടിലേക്ക് തള്ളുമ്പോൾ സ്ത്രീകൾ കൈകൊട്ടി പാടുന്നു -കെ.കെ. ശൈലജ

പാലക്കാട്: തങ്ങൾ തൊട്ടുകൂടാൻ പാടില്ലാത്തവരാണെന്ന് സ്ത്രീകൾ സ്വയം സമ്മതിക്കുന്ന സ്​ഥിതിവിശേഷത്തിൽ മാറ്റം വ രണമെന്ന്​ മന്ത്രി കെ.കെ. ശൈലജ. മഹിള അസോസിയേഷൻ അടക്കമുള്ള പുരോഗമന പ്രസ്ഥാനങ്ങൾ ഇത്രയും കാലം പ്രവർത്തിച്ചിട്ടും സ്ത്രീകളെ ഇൗ അവസ്​ഥയിൽ നിന്ന്​ ഉയർത്തി ക്കൊണ്ടുവരാൻ കഴിയാത്തത് സങ്കടകരമാണ്​. സമൂഹത്തെ സംഘ്പരിവാർ ഇരുട്ടിലേക്ക് കൊണ്ടു പോകാൻ ശ്രമിക്കുമ്പോൾ സ്ത്രീകൾ കൈകൊട്ടി പാടുകയാണ്.

ദൈവവിശ്വാസം അന്തസ്സുള്ളതാകണം. ആർത്തവം ജൈവപ്രക്രിയയാണ്. ഒരിക്കലും അശുദ്ധമല്ല. ശോഭ സുരേന്ദ്രനും ശശികലയും പറയുന്നത് വിശ്വസിച്ചാൽ ലോകമുണ്ടാകില്ല. അയ്യപ്പന് ദേഷ്യം വന്നതിനാലായിരിക്കാം ശോഭ സുരേന്ദ്രന് കോടതി 25000 രൂപ പിഴ വിധിച്ചതെന്നും മന്ത്രി ശൈശലജ പറഞ്ഞു.

Tags:    
News Summary - kk shylaja rss -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.