തിരുവനന്തപുരം: ലോക്സഭ സീറ്റിനെ ചൊല്ലി കേരള കോൺഗ്രസ്-എമ്മിൽ ഭിന്നത രൂക്ഷമായതിന് പിന്നാലെ വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന ഗാന്ധിജി സ്റ്റഡി സെൻറർ തിരുവനന്തപുരം രക്തസാക്ഷി സ്മാരകത്തിന് മുന്നിൽ സർവമത പ്രാർഥന സംഘടിപ്പിച്ചു. പി.സി. ജോർജ് എം.എൽ.എയും പെങ്കടുത്തു. േജാർജിനെ മാത്രമല്ല ക്ഷണിച്ചതെന്നും എല്ലാ നിയമസഭാംഗങ്ങളെയും വിളിച്ചിരുന്നെന്നും ജോസഫ് വ്യക്തമാക്കി. മാണിയും ജോസഫും കോമ്പ് കോർക്കുന്നതിനിടെയാണ് പ്രാർഥന സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് ഇല്ലാതിരുന്ന കെ.എം. മാണി, റോഷി അഗസ്റ്റിൻ എന്നിവർ ഒഴികെയുള്ള കേരള കോൺഗ്രസ് എം.എൽ.എമാർ സംബന്ധിച്ചു. പഴയ കേരള കോൺഗ്രസ്-ജെ നേതാക്കളായിരുന്നു ഏറെയും.
പാളയം ഇമാം മൗലവി വി.പി. സുഹൈബ്, മാർ ക്ലീമിസ്, ഗുരു ജ്ഞാന തപസ്വി, ഗാന്ധിയൻ പി. ഗോപിനാഥൻ നായർ, എസ്. രാധാകൃഷ്ണൻ, എം.ജി. ശശിഭൂഷൺ തുടങ്ങിയവർ സംസാരിച്ചു. എം.എൽ.എമാരായ സി.എഫ്. തോമസ്, ഡോ.എൻ. ജയരാജ്, മോൻസ് ജോസഫ്, സണ്ണി ജോസഫ്, മുൻ മന്ത്രി ടി.യു. കുരുവിള, തോമസ് ഉണ്ണിയാടൻ, പ്രഫ. എം.ജെ. ജേക്കബ്, ഷിബു തെക്കുപുറം തുടങ്ങിയവർ പെങ്കടുത്തു.
എല്ലാ സംഘർഷങ്ങൾക്കും എതിരായാണ് പ്രാർഥനയെന്ന് പി.ജെ. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കേരള കോൺഗ്രസ്-എം നടത്തുന്ന കേരള യാത്രയുമായും ഇതിന് ബന്ധമില്ല. അഴിമതിക്കും കോഴക്കും എതിരെ ജോസഫ് നടത്തുന്ന പോരാട്ടങ്ങൾക്ക് കൈത്താങ്ങ് നൽകുകയാണ് താൻ ചെയ്യുന്നതെന്ന് പി.സി. ജോർജ് പറഞ്ഞു. .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.