തിരുവനന്തപുരം: പറവൂരിൽ വിസ്ഡം ഗ്ലോബൽ ഇസ്‌ലാമിക് മിഷൻ പ്രവർത്തകർക്കു നേരെ നടന്ന ആർ.എസ്.എസ് ആക്രമണവും തുടർന്ന് ആക്രമിക്കപ്പെട്ടവർ പ്രതികളായി അറസ്റ്റ് ചെയ്യപ്പെട്ട സംഭവം കേരളത്തിന്റെ ചരിത്രത്തിൽ ഇതു വരെ നടന്നിട്ടില്ലാത്ത ഒന്നാണെന്ന് കെ.എം ഷാജി എം.എൽ.എ.
ഉത്തരേന്ത്യൻ തെരുവുകളിൽ സംഘപരിവാർ ക്രിമിനലുകൾ കാട്ടിക്കൂട്ടിയിരുന്ന പേക്കൂത്തുകൾ നമ്മുടെ തെരുവുകളിലും സജീവമാക്കാമെന്ന വ്യാമോഹത്തിലാണു ആർ എസ് എസ് നേതൃത്വം. മതേതര കേരളം ഒറ്റക്കെട്ടായി ഈ ആപത്തിനെ പ്രതിരോധിക്കേണ്ടതുണ്ട്. മതം അനുസരിച്ചു ജീവിക്കാനും മതവും മത നിഷേധവും പ്രചരിപ്പിക്കാനും ഉള്ള അവകാശം ഭരണഘടന പൗരന്മാർക് നൽകിയിട്ടുള്ള അവകാശങ്ങളാണ്. ആ അവകാശം ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും മതമില്ലാത്തവനും ഒരു പോലെ ഉള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭയിൽ മുഖ്യമന്ത്രിയോടും പ്രതിപക്ഷ നേതാവിനോടും സ്ഥലം എം.എൽ.എ വി.ഡി സതീശനോടും വിഷയത്തിന്റെ ഗൗരവം ഉന്നയിക്കാൻ കഴിഞ്ഞിട്ടുണ്ട്. സതീശൻ നാളെ ഈ വിഷയം സബ്മിഷൻ ആയോ ശ്രദ്ധ ക്ഷണിക്കലായോ സഭയിൽ അവതരിപ്പിക്കും എന്ന് ഉറപ്പു നൽകിയിട്ടുണ്ട്. നിരപരാധികളെ കുറ്റവാളികളാക്കുന്ന ശൈലി പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത് നാട്ടിൽ അരക്ഷിത ബോധം സൃഷ്ടിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.