കൊല്ലം: വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തി രാജ്യത്തെ ഏറ്റവും മികച്ച പാർലമെേൻററിയനുള്ള പുരസ്കാരത്തിനർഹനായ മികവുമായാണ് കെ.എൻ. ബാലഗോപാൽ എന്ന 58കാരൻ മന്ത്രിസഭയിലെത്തുന്നത്. കൊട്ടാരക്കരയിൽനിന്ന് 10,814 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആദ്യമായാണ് നിയമസഭാംഗമാകുന്നത്. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവും കർഷകസംഘം സംസ്ഥാന സെക്രട്ടറിയുമാണ്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ, അദ്ദേഹത്തിെൻറ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു.
2010ൽ രാജ്യസഭാംഗമായ അദ്ദേഹം നിരവധി സുപ്രധാന ഇടപെടലുകൾ നടത്തിയിരുന്നു. ചരക്കുസേവന നികുതി ബിൽ അവതരിപ്പിച്ചപ്പോൾ വിയോജിപ്പ് ഉയർത്തി നടത്തിയ വാദങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. വിമാനത്താവളങ്ങളിൽ യൂസർ ഫീ എന്ന പേരിൽ നടക്കുന്ന കൊള്ളപ്പിരിവിെൻറ കണക്കുകൾ ശ്രദ്ധയിൽ കൊണ്ടുവന്നതിനെതുടർന്നാണ് അനധികൃത യൂസർ ഫീ പിരിവ് നിർത്തലാക്കാനിടയായത്.
പുനലൂർ ശ്രീനാരായണ കോളജ് മാഗസിൻ എഡിറ്ററായി പൊതുപ്രവർത്തനം തുടങ്ങിയ അദ്ദേഹം എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ പ്രസിഡൻറ്, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻറ്, സി.പി.എം കൊല്ലം ജില്ല സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. രാജ്യസഭയിൽ സി.പി.എം ഉപനേതാവായിരുന്നു. എം. കോം, എൽഎൽ.എം ബിരുദധാരിയാണ്. കലഞ്ഞൂർ മാവനാൽ പരേതരായ പി.കെ. നാരായണപ്പണിക്കരുടെയും ഒ.വി. രാധാമണിയമ്മയുടെയും മകൻ. ഭാര്യ: കോളജ് അധ്യാപികയായ ആശാ പ്രഭാകരൻ. മക്കൾ: കല്യാണി, ശ്രീഹരി, എസ്.ജി. അനുജ (തിരുവനന്തപുരം ലോ കോളജിൽ അവസാന വർഷ വിദ്യാർഥിനി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.