തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ വനിതയായതുകൊണ്ട് മാത്രമാണ് മാറ്റിനിർത്തിയതെന്ന വാദം ശരിയെല്ലന്ന് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശൈലജയെ മട്ടന്നൂരിൽ മത്സരിപ്പിച്ചത് പാർട്ടിക്ക് അവരുടെ മേൽ കരുതൽ ഉളളതുകൊണ്ടാണെന്നും മാറ്റിനിർത്തിയവരിൽ കൂടുതൽ പുരുഷന്മാരാണെന്നും അദ്ദേഹം ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
"പാർട്ടിക്ക് വലിയ സ്വാധീനമുള്ള മണ്ഡലത്തിലാണ് ഇത്തവണ ശൈലജ ടീച്ചറെ മത്സരിപ്പിച്ചത്. ഒരു പരീക്ഷണ മണ്ഡലത്തിൽ ശൈലജ ടീച്ചറെ മത്സരിപ്പിക്കരുത് എന്ന് പാർട്ടി തീരുമാനിച്ചത് എന്തുകൊണ്ടാണ്? അവരുടെ മേൽ പാർട്ടിക്ക് ഒരു കരുതലുണ്ട്. വേണമെങ്കിൽ പേരാവൂരിൽ നിർത്താമായിരുന്നു. അങ്ങനെ ശക്തമായ അഭിപ്രായം പാർട്ടിക്ക് അകത്തുണ്ടായി. പക്ഷേ അങ്ങനെയൊരു പരീക്ഷണത്തിന് വിട്ടുകൊടുക്കേണ്ട സഖാവല്ല ശൈലജ ടീച്ചർ എന്ന് എന്ന കരുതൽ പാർട്ടി കാണിച്ചിട്ടുണ്ട്. പേരാവൂരിൽ അവർ ജയിക്കും എന്നാണ് എന്റെ വിശ്വാസം. എന്നിട്ടും പാർട്ടി അങ്ങനെ തീരുമാനിച്ചില്ല. കാരണം ജയിച്ചുവരേണ്ട സഖാവാണ്, മുതിർന്ന കേന്ദ്രകമ്മിറ്റി അംഗമാണ്. അവർ മത്സരിക്കുന്ന മണ്ഡലത്തിൽ ഒരു അപാകത സംഭവിച്ചുകൂടാ"
'ഇളവ് കൊടുക്കാൻ േപായാൽ അത് ഒരാളിൽ നിൽക്കില്ല. ശൈലജക്ക് ഇളവ് കൊടുക്കുന്നത് ശരിയായി തോന്നും. എന്നാൽ, ടി.പി. രാമകൃഷ്ണനും എം.എം. മണിക്കും കടകംപള്ളി സുരേന്ദ്രനും കെ.ടി. ജലീലിനും എ.സി. മൊയ്തീനും എങ്ങനെ ഇളവ് നിഷേധിക്കും. ഇ.പി. ജയരാജനെയും ടി.എം. തോമസ് െഎസക്കിനെയും സി. രവീന്ദ്രനാഥിനെയും എ.കെ. ബാലനെയും വനിതകളായതുകൊണ്ടല്ല മത്സരിക്കുന്നതിൽനിന്ന് മാറ്റിനിർത്തിയത്. പാർട്ടിയുടെ സംഘടനാതത്ത്വം അംഗങ്ങൾക്കെല്ലാം ബാധകമാണ്'' അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.