പാലായിൽ മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ദുരുദ്ദേശ്യത്തോടെ -കോടിയേരി

തിരുവനന്തപുരം: പാലായിൽ മാത്രമായി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമീഷന്‍റെ നടപടി ദുരുദ്ദേശ്യപര മാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ ആറ് അസംബ്ലി മണ്ഡലങ്ങളിൽ സീറ്റ് ഒഴിഞ്ഞ് കിട ക്കുകയാണ്. ആദ്യം ഒഴിവുവന്നത് മഞ്ചേശ്വരം മണ്ഡലത്തിലാണ്. ആറിടങ്ങളിലും ഒന്നിച്ച് നടത്തുന്നതിന് പകരം ഒരു മണ്ഡലത് തിൽ മാത്രം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് സദുദ്ദേശ്യപരമല്ല. ഇതിന്‍റെ പിന്നിൽ ചില ദുഷ്ടനീക്കങ്ങളുണ്ടെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

സാധാരണഗതിയിൽ ഒരു സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ എല്ലാ മണ്ഡലങ്ങളിലും ഒന്നിച്ച് നടത്തുകയാണ് മുൻകാലങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ചിരുന്ന നടപടിക്രമം. അതിൽനിന്ന് വ്യത്യസ്തമായി തെരഞ്ഞെടുപ്പ് കമീഷൻ തോന്നുംപടി പ്രവർത്തിക്കുന്ന സ്ഥിതി വന്നിരിക്കുകയാണ്.

പാലായിൽ ആര് മത്സരിക്കണമെന്നത് സംബന്ധിച്ച് 28ന് ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ തീരുമാനമെടുക്കും. ഉപതെരഞ്ഞെടുപ്പിന് എൽ.ഡി.എഫ് സജ്ജമാണ്. മണ്ഡലത്തിലെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ശബരിമല പ്രശ്നം ഉണ്ടായിരുന്ന കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അന്തരീക്ഷമെല്ലാം മാറിക്കഴിഞ്ഞു. അന്ന് തെറ്റിദ്ധരിക്കപ്പെട്ട വിശ്വാസികൾ തന്നെ ഇടതുപക്ഷത്തോടൊപ്പം തിരിച്ചുവരാൻ തുടങ്ങിയെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

Tags:    
News Summary - kodiyeri balakrishnan about pala by-election-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.