കോട്ടയം: യു.ഡി.എഫ് ഭരണ കാലത്ത് നടന്ന അഴിമതിയുടെ സാക്ഷ്യപത്രമാണ് പാലാരിവട്ടം പാലമെന്ന് കോടിയേരി ബാലകൃഷ്ണൻ. പാല ാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട് വലിയ കുംഭകോണമാണ് നടന്നത്. ഉദ്യോഗസ്ഥൻമാരടങ്ങുന്ന പ്രതികളെ വിജലിൻസ് ക ോടതി റിമാൻഡ് ചെയ്തു. ഉദ്യോഗസ്ഥരെ മാത്രമല്ല ഉന്നത രാഷ്ട്രീയ നേതൃത്വത്തെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.ബി ഗണേഷ് കുമാർ നിയമസഭയിൽ ഇക്കാര്യത്തിൽ രേഖാമൂലം അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വിജിലൻസ് അന്വേഷണത്തിലൂടെ ഇപ്പോൾ പുറത്തുവന്ന വസ്തുതകൾ അന്നത്തെ ആരോപണങ്ങളെ ശരിവെക്കുന്നതാണ്. നിയമസഭയിൽ കെ.ബി ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾ കൂടി വിജിലൻസ് അന്വേഷിക്കണം. പാലാരിവട്ടം പാലം പൊളിച്ച് പണിയാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും കോടിയേരി വ്യക്തമാക്കി.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉൾപ്പെടെ എല്ലാ പരീക്ഷകൾക്കും മലയാളത്തിലും ചോദ്യ പേപ്പർ നൽകാൻ സർക്കാർ തീരുമാനിച്ചു. ഹിന്ദി രാജ്യത്താകെ അടിച്ചേൽപ്പിക്കാനുള്ള നീക്കം ബി.ജെ.പി സർക്കാർ നടത്തുന്ന സന്ദർഭത്തിലാണ് മാതൃഭാഷ എന്ന നിലയിൽ മലയാളത്തിന് അർഹമായ പരിഗണന കൊടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കേന്ദ്ര സർക്കാർ തീരുമാനം വിവിധ ഭാഷകൾക്കെതിരായ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.