ബി.ജെ.പിക്കെതിരെ പൊരുതാൻ രാജ്യത്ത്​ കെൽപ്പുള്ളത്​ ഇടതുപക്ഷത്തിനെന്ന്​ കോടിയേരി

കണ്ണൂർ: ബി.ജെ.പി സര്‍ക്കാരിനെതിരെ പൊരുതാന്‍ രാജ്യത്ത് കെല്‍പ്പുള്ളത് ഇടതുപക്ഷത്തിനാണെന്ന്​ സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് ബി.ജെ.പിക്കെതിരായി പ്രതികരിക്കാൻ പോലുമാകുന്നില്ലെന്നും കോടിയേരി പറഞ്ഞു.

''കോൺഗ്രസ്​ വിറങ്ങലിച്ച് നില്‍ക്കുകയാണ്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ല എന്ന് പറഞ്ഞ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്. അതിന് ശേഷമാണ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തില്‍ പറയാന്‍ ധൈര്യം കിട്ടിയത്. ഇന്ധന വില വർധനവ് ഉൾപ്പെടെയുള്ള പല വിഷയങ്ങളിലും അഭിപ്രായം പറയാനാകാതെ കോൺഗ്രസ് മാറിനിൽക്കുകയാണ്. വിഴിഞ്ഞം പോര്‍ട്ട് അദാനിക്ക് കൊടുക്കാതെ സംസ്ഥാന സര്‍ക്കാര്‍ നടത്തുമെന്ന് കഴിഞ്ഞ ഇടതുപക്ഷ സർക്കാർ തീരുമാനമെടുത്തിരുന്നു. എന്നാല്‍ പിന്നീട് യു.ഡി.എഫ് വന്നപ്പോള്‍ അദാനിയെ ഏല്‍പ്പിച്ചു. ഇടതുപക്ഷം കേരളത്തില്‍ ഉള്ളപ്പോള്‍ ഇത്തരം സ്ഥാപനം കയ്യടക്കാന്‍ ആകില്ലെന്ന് കോര്‍പറേറ്റുകള്‍ക്ക് മനസിലായി. അതാണ് അവർ കോൺഗ്രസിനെ പിന്തുണക്കുന്നത്'' ​-കോടിയേരി കൂട്ടിച്ചേർത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.