ആലത്തൂർ, പാലക്കാട്​ തോൽവികൾക്ക്​ കാരണം സംഘടനാപാളിച്ച -സി.പി.എം

പാലക്കാട്​: ആലത്തൂർ, പാലക്കാട്​ ലോക്​സഭ മണ്ഡലങ്ങളിലെ പരാജയത്തിന്​ കാരണം സംഘടനസംവിധാനത്തി​ലെ പാളിച്ചയെന്ന ്​ സി.പി.എം സംസ്ഥാന ഘടകത്തി​​െൻറ വിലയിരുത്തൽ. േ​ലാക്​സഭ തെരഞ്ഞെടുപ്പിന്​ ശേഷമുള്ള സംസ്ഥാനകമ്മിറ്റി തീരുമാനങ് ങൾ ഏരിയ, ലോക്കൽ, ബ്രാഞ്ച്​ ഭാരവാഹികൾക്ക്​ റിപ്പോർട്ട്​ ചെയ്യുന്ന യോഗത്തിലാണ്​ കീഴ്​ഘടകങ്ങളുടെ വീഴ്​ച ചൂണ് ടിക്കാട്ടിയത്​.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണനാണ്​ റിപ്പോർട്ടിങ്​ നടത്തിയത്​. ദേശീയ രാഷ്​ട് രീയവുമായി ബന്ധപ്പെട്ട സി.പി.എം നിലപാട്​ വോട്ടർമാരെ ​ബോധ്യപ്പെടുത്തുന്നതിൽ പാർട്ടിക്ക്​ വീഴ്​ച സംഭവിച്ചു. അതിനാൽ, കോൺഗ്രസ്​ നിലപാടിന്​ കൂടുതൽ സ്വീകാര്യത ലഭിച്ചു. ആലത്തൂരിൽ വോട്ടർമാർക്കിടയിൽ പി.​െക. ബിജുവിനോടുള്ള എതിർപ്പ്​ കാണാൻ കഴിയാതെ പോയി. ശബരിമല വിഷയത്തിൽ പാർട്ടിക്ക്​ തെറ്റ്​ സംഭവിച്ചിട്ടില്ലെങ്കിലും വിശ്വാസികളെ അത്​ പറഞ്ഞ്​ മനസ്സിലാക്കാനായില്ല. ബി.ജെ.പി മുതലെടുപ്പിന്​ ശ്രമിച്ചെങ്കിലും അവർ പാടെ പരാജയപ്പെട്ടു.

തോൽവിയിൽനിന്ന്​ നേതാക്കളും പ്രവർത്തകരും പാഠം ഉൾക്കൊള്ളണം. ജനവിശ്വാസം തിരിച്ചുപിടിക്കാനുള്ള തിരുത്തൽ നടപടികൾക്ക് എല്ലാ ഘടകങ്ങളും ഒത്തൊരുമിച്ച്​ മുന്നിട്ടിറങ്ങണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ജില്ലകമ്മിറ്റിയിലും തിരുത്തൽ നടപടി കോടിയേരി വിശദീകരിച്ചു. ഏത്​ രാഷ്​ട്രീയ അക്രമത്തി​ലും ഒരു ഭാഗത്ത്​ സി.പി.എമ്മാണെന്ന എതിരാളികളുടെ പ്രചാരണത്തിന്​ ഫലപ്രദമായി തടയിടണ​െമന്ന്​ അദ്ദേഹം പറഞ്ഞു. എന്ത്​ പ്രകോപനമുണ്ടായാലും അക്രമം പാർട്ടിയുടെ ഭാഗത്തുനിന്ന്​ ആദ്യമുണ്ടാകില്ലെന്ന്​ ഉറപ്പാക്കേണ്ട ചുമതല കീഴ്​ഘടകങ്ങൾക്കുണ്ട്​. വിശ്വാസികളെ ഒപ്പം നിർത്താൻ ലക്ഷ്യമിട്ടുള്ള പരിപാടികൾ നടപ്പാക്കും. ശബരിമല വിഷയത്തിൽ സർക്കാറിനും പാർട്ടിക്കുമെതിരെ സമൂഹമാധ്യമങ്ങൾ വഴി എതിരാളികൾ നടത്തിയ പ്രചാരണങ്ങൾ വേണ്ട രീതിയിൽ നേരിടാനായില്ല. പ്രവർത്തകരുടെ പല സന്ദേശങ്ങളും വിപരീതഫലം ചെയ്തു. സമൂഹമാധ്യമങ്ങൾ വഴിയുള്ള പാർട്ടി പ്രചാരണം ഏകോപിപ്പിക്കും. ഇതിനായി പ്രത്യേകസംഘത്തെ നിയോഗിക്കും.

ഒാരോ സ്ഥലത്തെയും പ്രശ്​നങ്ങൾ പരിഹരിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രവർത്തകർ രംഗത്തിറങ്ങണം. ലോക്കൽ അടിസ്ഥാനത്തിൽ സാന്ത്വന പരിചരണ പരിപാടികൾക്ക്​ തുടക്കമിടും. പാർട്ടി ഘടകങ്ങളിൽ 50 ശതമാനം വനിത പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു തരത്തിലുള്ള വിഭാഗീയതയും പൊറുപ്പിക്കില്ലെന്ന് കോടിയേരി ജില്ല കമ്മിറ്റി യോഗത്തിൽ പറഞ്ഞു. ഏരിയ സമ്മേളനത്തിൽ മത്സരം നടന്ന സ്ഥലത്ത് വോട്ടെടുപ്പിൽ പരാജയപ്പെട്ടവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു.


Tags:    
News Summary - Kodiyeri Balakrishnan on Belief-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.