തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞിട്ടും കേരളത്തെ അപമാനിക്കുന്ന കൃത്യം തുടരുന്നതിലൂടെ പ്രധാനമന്ത്രി നരേന ്ദ്ര മോദിയുടെ ഗൂഢഹിന്ദുത്വ അജണ്ട തെളിഞ്ഞിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. എല്‍.ഡി.എഫ് ഭരിക്കുന്ന മതനിരപേക്ഷ കേരളത്തെ വെച്ചുപൊറുപ്പിക്കില്ലെന്ന മനസ്സിലിരിപ്പാണ് മോദിക്കും സംഘ്പര ിവാര്‍ നേതാക്കള്‍ക്കുമുള്ളത്. ആ ഗൂഢലക്ഷ്യം നേടാന്‍ ദേശീയമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് കേരളത്തെ അവഹേളിക് കുന്ന പ്രസംഗങ്ങളും പ്രസ്‌താവനകളും മോദി ഉള്‍പ്പെടെയുള്ളവര്‍ തുടരുന്നത്.
വീട്ടില്‍നിന്ന് പുറത്തുപോകുന്ന ബി.ജെ.പിക്കാര്‍ കേരളത്തില്‍ വൈകീട്ട് തിരിച്ചെത്തുമെന്ന് ഉറപ്പില്ലെന്നും മറ്റുമുള്ള മോദിയുടെ അഭിപ്രായം അപകടകരമായ നുണബോംബാണ്. വ്യാജപ്രസ്‌താവനകള്‍ നടത്തി പ്രധാനമന്ത്രി കസേരയുടെ മഹത്ത്വം കളങ്കപ്പെടുത്തുകയാണ് മോദി. ഇന്ത്യയില്‍ ഏറ്റവും സമാധാനപരമായി തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനമാണ് കേരളം. ആര്‍.എസ്.എസ് പ്രചാരകെൻറ ശരാശരി നിലവാരത്തിലേക്ക് പ്രധാനമന്ത്രി തരംതാണു.
മുമ്പൊരിക്കല്‍ കേരളത്തെ സോമാലിയയോട് ഉപമിച്ചു. ദൈവനാമം ഉച്ചരിച്ചാല്‍ അറസ്റ്റുണ്ടാകുന്ന സംസ്ഥാനമാണ് കേരളമെന്ന് പ്രസംഗിക്കാനും മടികാട്ടിയില്ല. മാന്യതയും സത്യസന്ധതയുമുള്ള ഒരു രാഷ്ട്രീയ നേതാവും അസത്യം വിതറില്ല. കേരളത്തിനെതിരെ വ്യാജപ്രചാരണം മോദി തുടരുന്നത് എല്‍.ഡി.എഫ് ഭരണവും, എല്‍.ഡി.എഫും ദേശീയമായി ഹിന്ദുത്വ ശക്തികള്‍ക്ക് സഹിക്കാന്‍ കഴിയാത്ത രാഷ്ട്രീയ ബദലായതുകൊണ്ടാണെന്ന് കോടിയേരി പറഞ്ഞു.
ഏവർക്കും സ്വന്തം അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുള്ള മണ്ണാണ് കേരളം. എന്നാല്‍, ആര്‍.എസ്.എസിന് മേധാവിത്വമുള്ളിടത്ത് എതിര്‍പക്ഷത്തുള്ളവരെ വോട്ട് ചെയ്യാന്‍ പോലും അനുവദിക്കാറില്ല. അത്തരം അക്രമങ്ങളോട് പ്രതികരിക്കുകയാണ് മോദി ചെയ്യേണ്ടതെന്ന് കോടിയേരി പ്രസ്‌താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.