തിരുവനന്തപുരം: സി.പി.എം സ്ഥാനാർഥികളെ മാർച്ച് ഒമ്പതിന് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബ ാലകൃഷ്ണൻ. വിജയസാധ്യത പരിഗണിച്ചാണ് സ്ഥാനാർഥികളെ തീരുമാനിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്ക ി. സി.പി.എമ്മിെൻറ സ്ഥാനാർഥി നിർണയം സംബന്ധിച്ച് ചർച്ചകൾക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു.
തിരു വനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിൽ കുംഭകോണം നടന്നുവെന്നും കോടിയേരി ആരോപിച്ചു. കേരളം സൗജന്യമായി നൽകുന്ന സ്ഥലത്താണ് വിമാനത്താവളം. സർക്കാരിന് നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല.
അദാനിക്ക് വിമാനത്താവളം ലഭിക്കുമ്പോൾ യുസേഴ്സ് ഫീ ഇനത്തിൽ 10 700 കോടി ലാഭമായി കിട്ടും. 6912 കോടി വിമാനം ലാൻഡ് ചെയ്യുന്നതിന് അദാനിക്ക് ലഭിക്കുമെന്നും കോടിയേരി പറഞ്ഞു.
തെക്കൻ കേരളത്തിലെ കടലും ആകാശവും ഇപ്പോൾ അദാനിയുടെ കയ്യിലായി.അദാനിക്ക് നടത്തിപ്പ് ചുമതല നൽകിയതിൽ സമഗ്രമായ അന്വേഷണം വേണം. നടത്തിപ്പിൽ മുൻ പരിചയം വേണ്ടെന്ന നിബന്ധന വച്ചത് അദാനിയെ സഹായിക്കാൻ. അദാനി ഗ്രൂപ്പ് വിമാനത്താവള നടത്തിപ്പിൽ നിന്ന് സ്വയം പിന്മാറണം. അദാനിക്ക് വിമാനത്താവളം കൈമാറിയതിൽ ശശി തരൂർ ഇടനിലക്കാരനായി പ്രവർത്തിച്ചു. എല്ലാ പാർട്ടികളും ഇക്കാര്യത്തിൽ ഒരുമിച്ച് ചേർന്ന് പ്രക്ഷോഭം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.