ആലപ്പുഴ: കോണ്‍ഗ്രസ്-ബി.ജെ.പി രഹസ്യ ധാരണ പരസ്യമാകുന്നത് എല്‍.ഡി.എഫിനെ സഹായിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്ര ട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത്തരം കൂട്ടുകെട്ടുകളെ പരാജയപ്പെടുത്തിയ ചരിത്രമാണ് വടകരയിലും ബേപ്പൂരിലുമടക്കം ഉള്ളത്. സി.പി.എം ആലപ്പുഴ ജില്ല കമ്മിറ്റി ഒാഫിസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവോത്ഥാന സംരക്ഷണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാക്കിയതല്ലെങ്കിലും അതിെൻറ പ്രവര്‍ത്തനം എല്‍.ഡ ി.എഫിന് ഗുണം ചെയ്യും. ആര്‍.എസ്.എസിെൻറ ഹിന്ദുത്വ ധ്രുവീകരണത്തെ പ്രതിരോധിക്കാന്‍ ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളുമായി കൂട്ടുകെട്ടുണ്ടാക്കാന്‍ മുസ്ലിം ലീഗിെൻറ നേതൃത്വത്തില്‍ നടക്കുന്ന നീക്കം മതനിരപേക ്ഷതയുടെ അടിത്തറ തകര്‍ക്കും. ആര്‍.എസ്.എസ്, എസ്.ഡി.പി. ഐ, ജമാഅത്തെ ഇസ്ലാമി വോട്ടുകള്‍ വേണ്ടെന്ന് പറയാന്‍ മുല്ലപ്പള്ളി തയാറാകുമോയെന്ന് കോടിയേരി ചോദിച്ചു. അഭിമന്യൂവിനെ കൊന്ന എസ്.ഡി.പി.ഐക്കാരുടെ വോട്ട് എല്‍.ഡി.എഫിന് വേണ്ട. വര്‍ഗീയത തുലയട്ടെയെന്ന അഭിമന്യൂ അവസാനമായി എഴുതിയ മുദ്രാവാക്യമാണ് ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഉയര്‍ത്തിപ്പിടിക്കുന്നത്.
എല്‍.ഡി.എഫിെൻറ മിക്ക സ്ഥാനാര്‍ഥികളും എൻ.എസ്.എസ് ആസ്ഥാനത്തെത്തി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പില്‍ വോട്ട് വര്‍ധിക്കും. വടകരയില്‍ പി.ജയരാജന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. ജീവിക്കുന്ന രക്തസാക്ഷിയായ അദ്ദേഹത്തിന് 50 ശതമാനത്തിലധികം വോട്ടുകള്‍ ലഭിക്കുമെന്നതില്‍ തര്‍ക്കമില്ല. എല്ലാം കണക്ക് കൂട്ടി തന്നെയാണ് അദ്ദേഹത്തെ വടകരയിൽ സ്ഥാനാർഥിയാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
ആർ.എസ്.എസ് ബന്ധം: കോടിയേരിയോട് സംവാദത്തിന് തയാർ -മുല്ലപ്പള്ളി
കാസർകോട്: ആർ.എസ്.എസുമായും ബി.ജെ.പിയുമായും ബന്ധമാർക്കാണെന്നുള്ളതു സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിേയരി ബാലകൃഷ്ണനുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും സംവാദത്തിന് ഒരുക്കമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഡി.സി.സി ഒാഫിസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു രത്നസിങ്ങിനെ കാണിച്ച് കുറച്ചു കാലമായി കേട്ടുമടുത്ത പ്രസ്താവന നടത്തിവരുകയാണ് സി.പി.എം. 1978ൽ കൂത്തുപറമ്പിലും ഉദുമയിലും ആർ.എസ്.എസിെൻറ ജനസംഘവുമായി സഖ്യമുണ്ടാക്കിയവരാണ് ഇത് പറയുന്നത്. ഇ.എം.എസ് നമ്പൂതിരിപ്പാടാണ് ഉദുമയിൽ മാരാർക്ക് വേണ്ടി പ്രചാരണത്തിനെത്തിയത്.
ബി.ജെ.പിയിലേക്ക് ആളുകൾ പോയത് കോൺഗ്രസിൽനിന്നല്ല. ബംഗാളിൽ സി.പി.എം ഒാഫിസുകളിൽ താമരെക്കാടിയാണ് പാറുന്നത്. ത്രിപുരയിലേക്കും ബംഗാളിലേക്കും തെൻറ ചെലവിൽ കോടിയേരിയെ കൊണ്ടുപോകാം. ആരാണ് ബി.ജെ.പിയിേലക്ക് പോയതെന്ന് കാണാം. ലാവലിൻ കേസിൽനിന്ന് രക്ഷപ്പെടാൻ ആർ.എസ്.എസുമായി ഒളിച്ചുകളിയാണ് പിണറായി നടത്തുന്നത്. ആർ.എസ്.എസിനെ നിരോധിച്ച പാർട്ടിയാണ് കോൺഗ്രസ്. സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത് ആർ.എസ്.എസിനൊപ്പം ഒളിച്ചു സഹകരിച്ച പാർട്ടിയാണ് സി.പി.എം എന്ന് മറക്കേെണ്ടന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.