തിരുവനന്തപുരം: ആന്തൂർ നഗരസഭ ചെയർപേഴ്സൻ പി.കെ. ശ്യാമള രാജിവെക്കണമെന്ന് സി.പി. എം സംസ്ഥാന കമ്മിറ്റി നിർദേശിച്ചിട്ടില്ലെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നഗരസഭയിലുണ്ടായ പ്രശ്നത്തിൽ ചെയർമാൻ രാജി വെക്കേണ്ടതായി കാണുന്നില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിൽ ചെയ്യുന്ന രാജി പരിപാടി സി.പി.എമ്മിൽ പറ്റില്ല.
രാജി സന്നദ്ധതയെന്ന് ശ്യാമള പറഞ്ഞതിനർഥം അവരുടെ നിരപരാധിത്വം തെളിയിക്കാൻ വേണമെങ്കിൽ രാജിവെക്കാമെന്ന് ജില്ല സെക്രേട്ടറിയറ്റിനെ അറിയിച്ചു എന്നതാണ്. ചട്ടം ലംഘിച്ച് കെട്ടിടം നിർമിെച്ചന്നതാണ് അവിടെയുണ്ടായ പ്രശ്നം. അപാകത പരിഹരിച്ചാൽ ലൈസൻസ് കൊടുക്കാമെന്നായിരുന്നു നിർദേശിച്ചിരുന്നത്. അതിന് കുറച്ച് സമയം കൊടുത്തു. അതാണ് ഇതിലുണ്ടായ പ്രശ്നമെന്ന് കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.