തിരുവനന്തപുരം: കേരള കോൺഗ്രസ്-എമ്മിെൻറ പിന്നാലെ പോകേണ്ട സ്ഥിതി എൽ.ഡി.എഫിനില്ലെന്ന് സി.പി.എം സംസ്ഥാന െസക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്നാൽ, തെറ്റുതിരുത്തി വരുന്നവരെ സ്വീകരിക്കും. മാണിയെ സംബന്ധിച്ച് സി.പി.എം സംസ്ഥാന സമിതി ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടന ചർച്ച ചെയ്തിട്ടില്ല. മന്ത്രിസഭ നല്ലനിലയിലാണ് പ്രവർത്തിക്കുന്നത്. പൊലീസിെൻറ ദൈനംദിന പ്രവർത്തനത്തിൽ പാർട്ടി ഇടപെടാറില്ല. മാതൃകപരമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നെതന്നും കോടിയേരി പറഞ്ഞു.
സി.പി.െഎയുമായി സി.പി.എമ്മിന് ഭിന്നതയില്ല. സി.പി.െഎ ഒരഭിപ്രായവും പറയാൻ പാടില്ലെന്ന നിലപാടില്ല. അഭിപ്രായം പ്രകടിപ്പിക്കാൻ പാടില്ലെങ്കിൽ രണ്ട് പാർട്ടിയായി പ്രവർത്തിക്കേണ്ട കാര്യമില്ല. ബി.ജെ.പി രൂപവത്കരിച്ച ബി.ഡി.ജെ.എസ് ആ ബന്ധം വിട്ട് പുറത്തുവരുന്നത് സ്വാഗതാർഹമാണ്. ജാതി, മതങ്ങളുടെ രാഷ്ട്രീയ സംഘടനകളോട് േയാജിക്കില്ലെന്ന നിലപാടാണ് സി.പി.എമ്മിന്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് നേടാൻ എൽ.ഡി.എഫിെൻറ ബഹുജനാടിത്തറ വിപുലീകരിക്കണമെന്ന് സംസ്ഥാന സമിതി തീരുമാനിച്ചു. ഇതിെൻറ ഭാഗമായി, എൽ.ഡി.എഫുമായി സഹകരിക്കുന്ന കക്ഷികളുമായി ബന്ധം ശക്തിപ്പെടുത്തും. െഎ.എൻ.എൽ എൽ.ഡി.എഫുമായി സഹകരിക്കുന്ന കക്ഷിയാണ്. സി.എം.പിയും ജെ.എസ്.എസും കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ സഹകരിക്കുന്നുണ്ട്.
ജനാധിപത്യ കേരള കോൺഗ്രസും എം.പി. വീരേന്ദ്രകുമാറിെൻറ ജെ.ഡി-യുവും സഹകരിക്കുകയാണ്. ആർ.എസ്.പി കുഞ്ഞുമോൻ വിഭാഗം മുന്നണിക്കൊപ്പമാണ്. ദേശീയ ആർ.എസ്.പി ഇടതുപക്ഷത്തിനൊപ്പമാണ്. പക്ഷേ, കേരളത്തിലെ പാർട്ടി കോൺഗ്രസ് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അസംബ്ലി പ്രാതിനിധ്യം അവർക്ക് ഇല്ലാതായി. ഇനി ലോക്സഭയിലേതു കൂടി ഇല്ലാതാവുേമ്പാൾ പഠിച്ചുകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.