കണ്ണൂർ: രാഹുലിൻെറ സ്ഥാനാർഥിത്വത്തെ ഇടത് മുന്നണി ഭയപ്പെടുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേര ി ബാലകൃഷ്ണൻ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ യു.ഡി.എഫ്-എൽ.ഡി.എഫ് വോട്ട് വ്യത്യാസം 19,000 മാത്രമാണെന് നും കോടിയേരി വ്യക്തമാക്കി.
കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പ് കളിയുടെ ഭാഗമായാണ് രാഹുൽ വയനാട്ടിലേക്ക് മൽസരിക്കാൻ എത്തുന്നത്. കെ.സി വേണുഗോപാലാണ് രാഹുലിനെ വയനാട്ടിൽ എത്തിച്ചതിന് പിന്നിൽ. അമേത്തിയിൽ തോൽക്കുമെന്നതിനാലാണോ രാഹുൽ വയനാട്ടിലേക്ക് വരുന്നതെന്നും കോടിയേരി ചോദിച്ചു.
രാഹുൽ എത്തുന്നതോടെ കേരളത്തിലെ 19 മണ്ഡലങ്ങളിലും ഇടത് മുന്നണി ജയിക്കും. രാഹുലിൻെറ പ്രചാരണത്തിനായി കോൺഗ്രസ് നേതാക്കൾ വയനാട്ടിൽ കേന്ദ്രീകരിക്കുന്നതോടെ മറ്റിടങ്ങളിൽ യു.ഡി.എഫ് ദുർബലമാകും. ഇത് ഇടത് മുന്നണിയുടെ ജയം എളുപ്പമാക്കും. രാഹുൽ മൽസരിച്ച് തോറ്റാൽ പിന്നെ ചെന്നിത്തലക്കും ഉമ്മൻചാണ്ടിക്കും കേരളത്തിൽ നിൽക്കാനാവില്ലെന്നും കോടിയേരി പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.