കോഴിക്കോട്: ബന്ധുനിയമന വിവാദത്തിൽ മന്ത്രി ജലീലിനെതിരെ വ്യക്തിഹത്യ നടത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജലീൽ കുറ്റം ചെയ്തതായി പാർട്ടി കരുതുന്നില്ല. കെ.ടി അദീബിെൻറ ഡെപ്യൂേട്ടഷൻ നിയമനത്തിൽ അപാകതയില്ല. ജലീലിനെതിരായ വിവാദങ്ങൾക്ക് കാരണം മുസ്ലിം ലീഗിെൻറ അസഹ്ഷ്ണുതയാണെന്നും അദ്ദേഹം പറഞ്ഞു.
അഴീക്കോട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി മതം ഉപയോഗിച്ച് വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നവർക്കുള്ള മുന്നറിയിപ്പാണ്. ഹൈക്കോടതി വിധിയെ ശക്തിപ്പെടുത്തുന്ന നിലപാടാണ് സ്വീകരിക്കേണ്ടത്.
ജലീലിനെതിരായ ആരോപണങ്ങൾ യു.ഡി.എഫ് കൂടുതൽ ശക്തമാക്കുന്നതിനിടെയാണ് മന്ത്രിയെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തെത്തുന്നത്. ശബരിമല വിഷയത്തിൽ കോൺഗ്രസും ബി.ജെ.പിയും പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.
അടുത്ത തെരഞ്ഞെടുപ്പിൽ ഒരു സീറ്റും കിട്ടിയില്ലെങ്കിലും ശബരിമല വിഷയത്തിൽ സി.പി.എം നിലപാട് മാറ്റില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. പാർലമെൻറ് തെരഞ്ഞെടുപ്പ് വരെ ശബരിമല വിഷയവുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസ്-ബി.ജെ.പി ശ്രമം. സർക്കാറിനെ അസ്ഥിരപ്പെടുത്താനാണ് ഇവരുടെ നീക്കം. പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ സീറ്റ് വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.