തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനം ഉണ്ടായതിന് പിന്നാലെ നടയടച്ചത് കോടതിയലക്ഷ്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സുപ്രീംകോടതി വിധിയുടെ പരസ്യമായ ലംഘനമാണ് ഉണ്ടായിട്ടുള്ളത്. തന്ത്രിയുടേത് ഭരണഘടനാ ലംഘനമാണ്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടണം. നിയമവാഴ്ച തകരാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തന്ത്രിയും കക്ഷിയാണ്. കോടതി വിധി നടപ്പിലാക്കാൻ തന്ത്രിക്കും ബാധ്യതയുണ്ട്. തന്ത്രി നടയടച്ചതിന് പിന്നിൽ ബാഹ്യസമ്മർദം ഉണ്ടായോയെന്ന് പരിശോധിക്കണം. എങ്കിലും ഇപ്പോഴത്തെ സംഭവങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ക്ഷേത്രം തന്ത്രിയുടേതാണെന്നും കോടിയേരി പറഞ്ഞു.
സ്ത്രീകളെ സർക്കാർ നിർബന്ധിച്ച് കയറ്റില്ല. എന്നാൽ, ശബരിമലയിൽ ദർശനം നടത്താനെത്തുന്നവർക്ക് സംരക്ഷണം നൽകാൻ സർക്കാറിന് ബാധ്യതയുണ്ടെന്നും കോടിയേരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.