തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ അക്രമ സംഭവം ദൗർഭാഗ്യകരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അക്രമത്തെ സി.പി.എം ന്യായീകരിക്കില്ല. പ്രതികളെ പാർട്ടി സംരക്ഷിക്കില്ല. എസ്.എഫ്.ഐ തന്നെയാണ് തെറ്റു തിരുത്തേണ്ടത്. കേസിൽ സ്വതന്ത്രമായ അന്വേഷണം നടത്തുന്നതിന് പൊലീസിന് യാതൊരു തടസവുമില്ലെന്നും കോടിയേരി പറഞ്ഞു.
എസ്.എഫ്.ഐ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംഘടനയാണ്. അവർ അക്രമ സംഭവത്തിൽ ഉചിതമായ നടപടി എടുത്തിട്ടുണ്ട്. അക്രമത്തിൻെറ പേരിൽ യൂനിവേഴ്സിറ്റി കോളജ് അവിടെ നിന്ന് മാറ്റണമെന്ന ആവശ്യത്തോട് യോജിക്കാനാവില്ല. യു.ഡി.എഫാണ് കാലങ്ങളായി ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
യൂനിവേഴ്സിറ്റി കോളജിൽ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി അംഗങ്ങളുടെ അക്രമത്തിനിരയായ അഖിലിനെ ആശുപത്രിയിൽ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. അതേസമയം, യൂനിവേഴ്സിറ്റി കോളജിലെ അക്രമ സംഭവത്തിൽ എസ്.എഫ്.ഐയെ വിമർശിച്ച് ധനമന്ത്രി മന്ത്രി തോമസ് ഐസകും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.