തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് സംഭവത്തിെൻറ പശ്ചാത്തലത്തില്‍ പ്രശസ്തരെയ ടക്കം അണിനിരത്തി എസ്.എഫ്.ഐ വിരുദ്ധ വാര്‍ത്താപ്രളയം സൃഷ്ടിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ ഫേസ്ബുക്ക് പോസ്റ്റ്. എസ്.എഫ്.ഐ സ്വതന്ത്രസംഘടനയാണ്. സി.പി.എമ്മിെൻറ പോഷക സംഘടനയല്ല. തൊഴിലാളി സംഘടനയായ സി.ഐ.ടി.യു ഉള്‍പ്പെടെ സംഘടനകളും അങ്ങനെതന്നെ.
മാധ്യമ-മനുഷ്യാവകാശ പ്രവര്‍ത്തകനായ ബി.ആര്.പി. ഭാസ്കര്‍ സി.പി.എമ്മിനെയും നേതൃത്വത്തെയും വസ്തുതവിരുദ്ധമായി കടന്നാക്രമിച്ച് നുണപ്രചാരണം നടത്തുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് താൻ യൂനിവേഴ്സിറ്റി കോളജിലെ ക്ലാസ് മുറിയിലെത്തി താണ്ഡവമാടിയതായി അദ്ദേഹം എഴുതി. ആ കാലത്ത് യൂനിവേഴ്സിറ്റി കോളജ് പൂട്ടി അവിടം പഞ്ചനക്ഷത്ര ഹോട്ടലാക്കുകയെന്ന ഗൂഢ അജണ്ടയുമായി യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു. ആ നീക്കത്തിനെതിരെ കോളജിലെ പൂര്‍വവിദ്യാര്‍ഥികളായ മലയാളത്തിെൻറ മഹാകവി ഒ.എന്‍.വി. കുറുപ്പ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു.
നന്നായി പഠിക്കാനും സാമൂഹികപ്രതിബദ്ധതയോടെ മാതൃകാ വിദ്യാര്‍ഥികളായി വളരാനുമുള്ള ശൈലിയാണ് സി.പി.എം അംഗീകരിക്കുന്നത്. ഈ കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്നതാണ് എസ്.എഫ്.ഐ നേതൃത്വം- കോടിയേരി കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.