കള്ളവോട്ടിന്​ റീ പോളിങ്:​ തെറ്റായ കീഴ്​വഴക്കം സൃഷ്​ടിക്കും -കോടിയേരി

കണ്ണൂർ: കള്ളവോട്ടിന്​ ശിക്ഷ മതിയെന്നും റീ പോളിങ്​ നടത്തുന്നത്​ തെറ്റായ കീഴ്​വഴക്കം സൃഷ്​ടിക്കുമെന്നും സി. പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. കണ്ണൂർ നായനാർ അക്കാദമിയിൽ മാധ്യമങ്ങളോട​്​ സംസാരിക്കുകയായിരു ന്നു അ​ദ്ദേഹം.

ആൾമാറാട്ടം നടത്തി ആരെങ്കിലും വോട്ടുചെയ‌്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ ക്രിമിനൽ കേസെടുക്ക ുകയാണ്​ വേണ്ടത‌്. പകരം, ആ ബൂത്തിൽ വോട്ടുചെയ‌്ത 1000 പേരെയും ശിക്ഷിക്കേണ്ടതുണ്ടോയെന്ന‌് തെരഞ്ഞെടുപ്പ്​ കമീഷൻ പരിശോധിക്കണം. ഇങ്ങനെവന്നാൽ ഏതു ബൂത്തിലും ആക്ഷേപം വരാം. കേരളത്തിലെ മുഴുവൻ ബൂത്തുകളിലും റീ പോളിങ‌് നടത്തേണ്ട സാഹചര്യമാണുണ്ടാവുക.

റീ പോളിങ‌് നടക്കുന്ന ഏഴു ബൂത്തിലും എൽ.ഡി.എഫ‌് നില മെച്ചപ്പെടുത്തും. പർദ ധരിച്ച‌് വോട്ടുചെയ്യാൻ വരുന്നതിനോട‌് എതിർപ്പില്ല. എന്നാൽ, മുഖംമറച്ച‌് വോട്ടുചെയ്യുന്നത‌് തെറ്റാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടിയുമായി കോടിയേരി പറഞ്ഞു. പോളിങ‌് ഏജൻറുമാരോ ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാൽ മുഖാവരണം മാറ്റി യഥാർഥ വോട്ടറാണെന്ന്​ വെളിപ്പെടുത്താൻ വോട്ടർക്ക്​ ബാധ്യതയുണ്ട‌്.

ഇക്കാര്യത്തിൽ ശരിയായ തീരുമാനമാണ‌് തെരഞ്ഞെടുപ്പ്​ കമീഷൻ എടുത്തത‌്. തലശ്ശേരിയിൽ മുൻ നഗരസഭാംഗം സി.ഒ.ടി. നസീറിന‌് വെട്ടേറ്റ സംഭവത്തിൽ സി.പി.എമ്മിന്​ പങ്കില്ലെന്നും കോടിയേരി പറഞ്ഞു. അയാളെ ശത്രുപക്ഷത്തുനിർത്തേണ്ട ആവശ്യം സി.പി.എമ്മിനില്ല. കൊതുകിനെ കൊല്ലാൻ ആരെങ്കിലും തോക്കെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

Tags:    
News Summary - kodiyeri balakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.