തിരുവനന്തപുരം: ബീഹാറുകാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ആരോപണവിധേയനായ മകൻ ബിനോയ് കോടിയേരിയെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മകനെ സഹായിക്കാനോ സംരക്ഷിക്ക ാനോ താനോ സി.പി.എമ്മോ നടപടി സ്വീകരിക്കില്ല. നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റാരോപിതെൻറ ഉത്തരവാദിത്തം മാത്രമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പാർട്ടിക്കോ വ്യക്തിപരമായി തനിക്കോ ഉത്തരവാദിത്തം വഹ ിക്കാൻ സാധിക്കില്ല. അതിെൻറ ഭാഗമായി വരുന്ന ഫലങ്ങൾ ബന്ധപ്പെട്ടവർതന്നെ അനുഭവിക്കണം. മകനെതിരായ ആേരാപണങ്ങളുട െ പശ്ചാത്തലത്തിൽ താൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കണമോയെന്ന് തീരുമാനിക്കേണ്ടത് സി.പി.എമ്മാണെന്നും കോടിയേരി പറഞ്ഞു.
സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ സന്നദ്ധത പ്രകടിപ്പിച്ചെന്ന വാർത്തകളെക്കുറിച്ച് ചോദിച്ചപ്പോൾ ‘പാർട്ടിക്കകത്തെ ചർച്ചകൾ പുറത്ത് വെളിപ്പെടുത്തുന്ന ശീലം തനിക്കില്ല. മാധ്യമ വാർത്തകളുടെ പിറകെ പോവാൻ പാർട്ടി ഉദ്ദേശിക്കുന്നില്ല. പാർട്ടിക്കുള്ളിലെ കാര്യം പുറത്തുപറഞ്ഞ് തെൻറ പേരിൽ നടപടി എടുപ്പിക്കാനാണോ ഉദ്ദേശ്യം’ എന്നായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം.
‘പരാതിക്കാരി തന്നോട് സംസാരിച്ചിട്ടില്ല. തെൻറ ഭാര്യ പരാതിക്കാരിയെ കണ്ടുവോയെന്നത് കോടതി പരിശോധിക്കെട്ട. കോടതിയുടെ പരിഗണനയിലെ വിഷയത്തിൽ അഭിപ്രായം പ്രകടിപ്പിക്കുന്നത് ശരിയല്ല. മക്കൾ ചെയ്യുന്ന എല്ലാ കാര്യത്തിെൻറയും ഉത്തരവാദിത്തം തനിക്ക് ഏറ്റെടുക്കാനാവില്ലെന്ന് ഗൾഫ് വ്യവസായിയുടെ സാമ്പത്തിക ആരോപണം ഉയർന്നപ്പോൾതന്നെ വ്യക്തമാക്കിയിട്ടുണ്ട്. മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഉത്തരവാദിത്തം അവന് തന്നെയായിരിക്കും. സംരക്ഷണം കിട്ടുമെന്ന് വിചാരിച്ച് ആരും തെറ്റ് ചെയ്യാൻ പുറപ്പെടേണ്ട. പാർട്ടി സെക്രട്ടറി ആയിരിക്കുന്നതിനാലാണ് കുടുംബാംഗങ്ങൾ പരിശോധനക്ക് വിധേയമാവുന്നത്. കുടുംബാംഗങ്ങൾ ശ്രദ്ധിക്കേണ്ട കാര്യമാണ്. എല്ലാവർക്കും അനുഭവപാഠമാണ്.
മകൻ എവിടെയുണ്ട് എന്ന ചോദ്യത്തിന് ‘നിങ്ങളെന്നെക്കൊണ്ട് ഉത്തരം പറയിപ്പിച്ചേ അടങ്ങൂ എന്ന മട്ടിലാണോ? പൊലീസ് ഒാഫിസർമാർ ചോദ്യം ചെയ്യുന്നതുപോലെ മാധ്യമപ്രവർത്തകർ ചോദ്യം ചെയ്യാൻ തുടങ്ങിയാൽ വിഷമിച്ചുപോവു’മെന്നായിരുന്നു മറുപടി. ‘നിയമനടപടിയുടെ ഭാഗമായാണ് മകൻ മുൻകൂർ ജാമ്യത്തിന് അപേക്ഷ കൊടുത്തത്. ബിനോയ് പ്രത്യേകമാണ് കുടുംബമായി താമസിക്കുന്നത്. താൻ മകന് പിന്നാലെ എപ്പോഴും പോകാറില്ല. എങ്കിൽ ഇൗ പ്രശ്നം ഉണ്ടാവില്ലായിരുന്നു. കേസ് വന്നപ്പോഴാണ് കാര്യമറിഞ്ഞത്.
താൻ ആയുർവേദ ചികിത്സക്ക് പോയപ്പോൾ ബിനോയ് കാണാൻ വന്നിരുന്നു. കോടതിയിൽ വിഷയം വന്നശേഷം കണ്ടിട്ടില്ല. പരാതിക്കാരി സി.പി.എം കേന്ദ്ര നേതൃത്വത്തെ സമീപിച്ചുവോയെന്ന് തനിക്ക് വിവരമില്ല’- കോടിയേരി പറഞ്ഞു. വാർത്തസമ്മേളനം അവസാനിപ്പിക്കാനൊരുങ്ങവെ ബിനോയിയോട് കീഴടങ്ങാൻ ആവശ്യപ്പെടുമോയെന്ന ചോദ്യം ഉയർന്നെങ്കിലും മറുപടി പറയാതെ അദ്ദേഹം മടങ്ങി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.