പാലക്കാട് നടന്ന കൊലപാതകങ്ങൾ ആസൂത്രിതമായാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കലാപമുണ്ടാക്കാനുള്ള ശ്രമമാണ് അതിന് പിറകിലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ നടന്ന കൊലപാതകത്തിന്റെ തുടർച്ചയാണ് ഇന്ന് നടന്ന കൊലപാതകം. ഇസ്‍ലാം മതവിശ്വാസികളുടെ വ്രതാനുഷ്ഠാന നാളുകൾ ആർ.എസ്.എസ് അക്രമത്തിന് തിരഞ്ഞെടുത്തത് കരുതികൂട്ടിയാണ്. ഇന്നലെ നടന്ന കൊലപാതകത്തിനോട് എസ്.ഡി.പി.ഐ തിരിച്ചടിക്കുമെന്ന് ആർ.എസ്.എസിന് അറിയാമായിരുന്നു. അങ്ങിനെ കലാപമുണ്ടാക്കാനുള്ള ശ്രമമായിരുന്നു അതിന് പിറകിലെന്നും കോടിയേരി പറഞ്ഞു.
ആസൂത്രിതമായി കൊലപാതകം നടത്തി പൊലീസിനെ കുറ്റപ്പെടുത്തുകയാണ്. കരുതിക്കൂട്ടി കൊലപാതകങ്ങൾ നടത്തിയിട്ട് പൊലീസിനെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിലും ഇതു തന്നെയാണ് സംഭവിച്ചത്. പൊലീസ് ശക്തമായ നടപടി എടുത്തതോടെയാണ് അത് നിയന്ത്രിക്കാനായത്. നിർദാക്ഷിണ്യം നടപടി എടുത്ത് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.