അഞ്ചൽ (കൊല്ലം): രണ്ട് ദിവസം മുമ്പ് ആയൂരില്‍നിന്ന് കാണാതായ പെണ്‍കുട്ടികളുടെ മൃതദേഹം കായലില്‍നിന്ന് ലഭിച്ചു. അഞ്ചൽ അറയ്ക്കല്‍ അനി വിലാസത്തിൽ അമൃത (21), ആയൂര്‍ കീഴാറ്റൂർ അഞ്ജു ഭവനിൽ ആര്യ ജി. അശോക് (21) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. അമൃതയുടെ മൃതദേഹം ചേര്‍ത്തല പാണാവള്ളിക്ക് സമീപം ഊടുവിളയിൽനിന്നും ആര്യയുടെ മൃതദേഹം മേക്കര കായലില്‍നിന്നുമാണ് ലഭിച്ചത്.
ഫയര്‍ഫോഴ്‌സും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. നിയമപരമായ നടപടികള്‍ക്കുശേഷം ചൊവ്വാഴ്ച മൃതദേഹം ജന്മനാട്ടിലെത്തിച്ച് സംസ്കരിക്കും. രണ്ട് ദിവസം മുമ്പാണ് ഇരുവരെയും ആയൂരിൽനിന്ന് കാണാതായത്. അഞ്ചലിലെ പാരലൽ കോളജ് ബിരുദ വിദ്യാര്‍ഥികളായ ഇരുവരും സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിന് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് ഇറങ്ങിയത്. അമൃതയുടെ പിതാവ് ഗൾഫിൽനിന്ന് വന്നതിനെതുടർന്ന് ക്വാറൻറീനിലായിരുന്നതിനാൽ ഏതാനും ദിവസങ്ങളായി ആര്യയുടെ വീട്ടിലായിരുന്നു അമൃതയുടെ താമസം.
ഇരുവരെയും അഞ്ചലിലേക്ക് പോകുന്നതിനുവേണ്ടി ആര്യയുടെ പിതാവാണ് സ്വന്തം വാഹനത്തിൽ ആയൂരിലെത്തിച്ചത്. പൊലീസ് സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ തിരുവല്ല ഭാഗത്തുെവച്ച് ഒരാളുടെ ഫോണ്‍ നമ്പര്‍ അവസാനമായി ഓഫ് ചെയ്തെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് ഇരുവരും വൈക്കം മുറിഞ്ഞപുര പാലത്തിന് മുകളില്‍നിന്ന് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടുന്നത് കോട്ടയം സ്വദേശിയായ യുവാവിെൻറ ശ്രദ്ധയിൽപെട്ടു.
ഒരു പെണ്‍കുട്ടിയെ കൈപിടിച്ച് വലിച്ച് മറ്റേ പെണ്‍കുട്ടി ആറ്റിലേക്ക് ചാടിയെന്നാണ് യുവാവ് പറയുന്നത്. സംഭവസ്ഥലത്തുനിന്ന് ഒരു ജോടി ചെരിപ്പും തൂവാലയും ലഭിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയത്. അശോകൻ-ഗീത ദമ്പതികളുടെ മകളാണ് ആര്യ. സഹോദരി: അഞ്ജു. അനിൽകുമാർ-ബിന്ദുകല എന്നിവരുടെ മകളാണ് അമൃത. സഹോദരി: അഖില .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.