കോതമംഗലം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കീരംപാറ പഞ്ചായത്ത് ആറാം വാർഡിൽ യു.ഡി.എഫ് വിജയിച്ചു. ഇതോടെ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. യു.ഡി.എഫിലെ സാന്‍റി ജോസ് എൽ.ഡി.എഫിലെ റാണി റോയിയെ 41 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
ആകെ പോൾ ചെയ്ത 566 വോട്ടിൽ 252 വോട്ടുകളാണ് യു.ഡി.എഫ് സ്ഥാനാർഥി നേടിയത്. എൽ.ഡി.എഫ് 211 വോട്ടുകളും നേടി. ആം ആദ്മി പാർട്ടി സുവർണ സന്തോഷ് 96 വോട്ടുകൾ നേടി. എൻ.ഡി.എ സ്ഥാനാർഥി രഞ്ജു രവി അഞ്ച് വോട്ടും സ്വതന്ത്ര റാണി ജോഷി രണ്ട് വോട്ടും നേടി.
13 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ആറ് അംഗങ്ങൾ വീതമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത്. ആറാം വാർഡിൽ സ്വതന്ത്രയായി വിജയിച്ച ഷീബ ജോർജ് എൽ.ഡി.എഫിനെ പിന്തുണച്ചതോടെ സി.പി.എമ്മിലെ വി.സി. ചാക്കോ പ്രസിഡന്റായി ഷിബയെ വൈസ് പ്രസിഡന്റുമാക്കി എൽ.ഡി.എഫ് ഭരണം പിടിക്കുകയായിരുന്നു.
സത്യപ്രതിജ്ഞക്ക് ശേഷം സി.പി.എം അംഗമാണെന്ന് എഴുതി നൽകിയതിനാൽ ഷീബയെ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യയാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അംഗത്വം റദ്ദാക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ബീന റോജോ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.