15കാരിയുടെ കൊലപാതകം: കൊന്നത്​ ശ്വാസംമുട്ടിച്ച്​; പീഡിപ്പിച്ചെന്നും പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​

കോട്ടയം: മണർകാട്​ അരീപ്പറമ്പി​ൽ 15കാരിയെ കുഴിച്ചുമൂടിയത്​ ശ്വാസംമുട്ടിച്ച്​ കൊന്നശേഷമാണെന്ന്​​ പോസ്​റ് റ്​മോർട്ടം റി​േപ്പാർട്ട്​. ക്രൂരമായ ലൈംഗികപീഡനത്തിനും ഇരയാക്കി​. കഴുത്തിൽ ഷാൾ മുറുക്കിയും കൈ ഉപയോഗിച്ച്​ അ മർത്തിയുമാണ്​ കൊലയെന്നാണ്​ പോസ്​റ്റ്​മോർട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തിന‌ു മുറിവുമുണ്ട‌്. അഴുകിയതിനാൽ ശരീരത്തിലെ മറ്റ്​ പരിക്കുകൾ വ്യക്തമായിട്ടില്ല. വിശദ റിപ്പോർട്ടി​േല ഇക്കാര്യങ്ങൾ വ്യക്തമാകൂ​െവന്ന്​ പൊലീ സ്​ പറഞ്ഞു. മരിച്ച്​ മണിക്കൂറുകൾക്കുശേഷമാണ്​ കുഴിച്ചുമൂടിയതെന്നും ഞായറാഴ്​ച കോട്ടയം മെഡിക്കൽ കോളജിൽ നടന് ന പോസ്​റ്റ്​മോർട്ടത്തിൽ വെളിപ്പെട്ടു.

പോസ്​റ്റ്​മോർട്ടം റിപ്പോർട്ടി​​​െൻറ അടിസ്​ഥാനത്തിൽ പ്രതിക്കെതിരെ പോക്​​േസാ വകുപ്പും ചുമത്തി. പിടിയിലായ ടിപ്പർ ഡ്രൈവർ മാലം ചേലക്കുന്നേൽ അജേഷിനെ (31) റിമാൻഡ്​ ചെയ്​തു. കോട്ടയം പോക‌്സോ പ്രത്യേക കോടതി രണ്ടാഴ‌്ചത്തേക്ക‌ാണ‌് പ്രതിയെ റിമാൻഡ‌് ചെയ‌്തത‌്. തെളിവെടുപ്പിനു​ കസ്​റ്റഡിയിൽ വാങ്ങാൻ ഉടൻ അപേക്ഷ നൽകുമെന്നും പൊലീസ്​ പറഞ്ഞു. പ്രതി ഒറ്റക്കാണ്​ കൃത്യം നടത്തിയതെന്നും പൊലീസ്​ പറഞ്ഞു.

ഞായറാഴ്​ച കോട്ടയം ഡിവൈ.എസ‌്.പി ആർ. ശ്രീകുമാർ, കോട്ടയം ഈസ‌്റ്റ‌് സി.ഐ ടി.ആർ. ജിജു എന്നിവരുടെ നേതൃത്വത്തിൽ പ്രതിയുമായി സംഭവസ്ഥലത്ത്​ തെളിവെടുത്തു. ശനിയാഴ്​ചയും സംഭവസ്​ഥലത്ത്​ പ്രതിയെ എത്തിച്ചിരുന്നു. പെൺകുട്ടിയുടെയും പ്രതിയുടെയും ചോരക്കറ പുരണ്ടവസ‌്ത്രങ്ങളും കൊലക്കുപയോഗിച്ച ഷാളും കണ്ടെത്തിയിരുന്നു. ഇവ കൂടുതൽ പരിശോധനക്ക്​ തിരുവനന്തപുരത്തെ ഫോറൻസിക‌് ലാബിൽ അയച്ചു.

വ്യാഴാഴ‌്ച കാണാതായ പെൺകുട്ടിയുടെ മൃതദേഹം ശനിയാഴ‌്ച മണർകാട‌് അരീപ്പറമ്പിലെ ഹോളോബ്രിക‌്സ‌് സ്ഥാപനത്തോടു ചേർന്ന്​ പുരയിടത്തിലെ വാഴക്കൂട്ടത്തിനിടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ബലം പ്രയോഗിച്ച്​ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി എതിർത്തതിനാൽ കഴുത്തിൽ ഷാൾ മുറുക്കി അബോധാവസ്ഥയിലാക്കി. ബോധരഹിതയായി നിലത്തുവീണ പെൺകുട്ടിയെ പീഡിപ്പിച്ച​േശഷം വീണ്ടും കഴുത്തിൽ ഷാൾ മുറുക്കി മരണം ഉറപ്പാക്കിയെന്നായിരുന്നു പ്രതി പൊലീസിന്​ നൽകിയ മൊഴി.

ആറുമണിക്കൂറോളം മുറിയി​െല കട്ടിലിനടിയിൽ തുണി മൂടിയിട്ടു. രാത്രി എല്ലാവരും ഉറങ്ങിയശേഷം മൃതദേഹം വലിച്ചിഴച്ച് വാഴത്തോട്ടത്തിൽ ​തള്ളി. സമീപത്തെ മൺകൂനയിൽനിന്ന്​ മണ്ണ് വെട്ടിമൂടി സ്ഥലംവിട്ടു. ഇയാൾ പെൺകുട്ടിയെ ഹോളോബ്രിക‌്സ‌് കമ്പനിയോട‌് ചേർന്ന‌് താമസിച്ചിരുന്ന ഷെഡിലെത്തിച്ച‌ത്​ സംബന്ധിച്ച‌് കൂടുതൽ തെളിവ്​ ശേഖരിക്കാൻ പൊലീസ‌് ശ്രമം തുടങ്ങി​. പോസ്​റ്റ്​മോർട്ടത്തിനുശേഷം പെൺകുട്ടിയുടെ മൃതദേഹം നൂറുകണക്കിനുപേരുടെ സാന്നിധ്യത്തിൽ ഞായറാഴ്​ച ഉച്ചക്ക്​ 2.30ഒാടെ വീട്ടുവളപ്പിൽ സംസ്​കരിച്ചു.

Tags:    
News Summary - kottayam 15 year old girl murder-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.