അച്ചടക്കം പഠിപ്പിക്കാൻ മുരളീധരന് അർഹതയില്ല; സത്യസന്ധതയുടെ പ്രതീകമാണ് സി.പി.എം പ്രവർത്തകരെന്ന് കെ.പി. അനിൽ കുമാർ

കോഴിക്കോട്: കോൺഗ്രസ് നേതാവ് കെ. മുരളീധരനെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.പി. അനിൽ കുമാർ. സോണിയ ഗാന്ധിയെയും അഹമ്മദ് പട്ടേലിനെയും പലതും വിളിച്ച് നടന്ന മുരളീധരന് അച്ചടക്കം പഠിപ്പിക്കാൻ അർഹതയില്ലെന്ന് അനിൽ കുമാർ പറഞ്ഞു.

കോൺഗ്രസിൽ തീവെട്ടിക്കൊള്ളയാണ്. അഭിപ്രായം പറയുന്നവരെ രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും അവഗണിക്കുന്നു. കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് തുടരും. കൂടുതൽ പേർ കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തുമെന്നും അനിൽ കുമാർ വ്യക്തമാക്കി.

കമ്യൂണിസ്റ്റ് വിരോധമാണ് കോൺഗ്രസിന്‍റെ മുഖമുദ്ര. ആത്മാർഥതയുടെയും സത്യസന്ധതയുടെയും പ്രതീകമാണ് സി.പി.എം പ്രവർത്തകർ. സി.പി.എം ഏൽപിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും അനിൽ കുമാർ പറഞ്ഞു.

കോണ്‍ഗ്രസ് വിട്ടുവരുന്നവരെ മാലിന്യമെന്നൊക്കെ വിളിച്ച് അധിക്ഷേപിക്കുമ്പോള്‍ അവര്‍ സ്വയം തിരിഞ്ഞ് നോക്കുന്നത് നല്ലതായിരിക്കും. ബി.ജെ.പിയിലേക്ക് പോവുന്നതിന് എന്ത് തെറ്റ് എന്നൊക്കെ ചോദിച്ച സുധാകരനാണ് എന്നെ മര്യാദ പഠിപ്പിക്കാന്‍ നോക്കുന്നത്. സംഘ്പരിവാര്‍ മനസുണ്ടെന്ന് താന്‍ പറഞ്ഞതല്ല. അദ്ദേഹം തന്നെയാണ് അത് വ്യക്തമാക്കിയത്.

ഇന്ദിര ഗാന്ധിയുടെ ചിതാഭസ്മം പയ്യാമ്പലത്ത് കൊണ്ടു വന്നപ്പോള്‍ മാലിന്യമെന്ന് പറഞ്ഞയാളാണ് സുധാകരന്‍. അങ്ങനെയുള്ളയാളാണ് ഇന്ന് കോണ്‍ഗ്രസിനെ നയിക്കുന്നത്. അപ്പോള്‍ ഞാനായിരുന്നോ സുധാകരനായിരുന്നോ കോണ്‍ഗ്രസ് എന്ന് ആലോചിക്കണമെന്നും അനിൽ കുമാർ വ്യക്തമാക്കി.

ഇനി സഖാവ് അനില്‍കുമാറായിരിക്കുമെന്ന് സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു. അനില്‍കുമാര്‍ നേരത്തെ സി.പി.എമ്മില്‍ എത്തേണ്ട ആളായിരുന്നുവെന്നും മോഹനന്‍ വ്യക്തമാക്കി.

കെ.​പി.​സി.​സി​യു​ടെ സം​ഘ​ട​ന ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. അ​നി​ൽ​കു​മാ​ർ 43 വ​ർ​ഷ​ത്തെ കോ​ൺ​ഗ്ര​സ്​ ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച് കഴിഞ്ഞ ദിവസം​ സി.​പി.​എ​മ്മി​ൽ ചേർന്നിരുന്നു. പാ​ർ​ട്ടി​ബ​ന്ധം അ​വ​സാ​നി​പ്പി​ക്കും മു​മ്പ്​ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​നി​ൽ​കു​മാ​ർ കോ​ൺ​ഗ്ര​സ്​ ദേ​ശീ​യ, സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ൾ​​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ന​ട​ത്തിയിരുന്നു.

അനിൽ കുമാർ പാർട്ടിവിട്ടതിനെ കുറിച്ച് പ്രതികരിച്ച കെ. മുരളീധരൻ, ടാങ്ക് ഫുൾ ആയിക്കഴിഞ്ഞാൽ കുറച്ച് വെള്ളം പുറത്തുപോകുമെന്നും കുറച്ചുകൂടി വെള്ളം പുറത്തുപോയാലും ടാങ്കിന് ഒന്നും സംഭവിക്കാനില്ലെന്നും പറഞ്ഞിരുന്നു. പാർട്ടിയിൽ നിന്ന് പുറത്തുപോയവർ പറയുന്ന ഒന്നിനോടും മറുപടി പറയേണ്ട ബാധ്യത കോൺഗ്രസിനില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

പുകഞ്ഞ കൊള്ളി പുറത്ത് എന്നായിരുന്നു കെ. മുരളീധരന്‍റെ ആദ്യപ്രതികരണം. ആ ചാപ്​റ്റർ ക്ലോസ് ചെയ്തു. ഇനി അതിനെക്കുറിച്ച് കൂടുതൽ പറയേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടിക വന്നപ്പോള്‍ പെട്ടിതൂക്കികളും കൂട്ടിക്കൊടുപ്പുകാരും എന്നാണ് അനില്‍ കുമാര്‍ പ്രതികരിച്ചത്. അങ്ങനെ പറയുന്ന ഒരാള്‍ക്കെതിരെ നടപടിയെടുക്കാതെ പിന്നെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കാനാവുമോയെന്ന് മുരളീധരന്‍ ചോദിച്ചിരുന്നു.

Tags:    
News Summary - KP Anil Kumar says CPM workers are a symbol of honesty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.