തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ വഴി കോണ്‍ഗ്രസിനും പാർട്ടി നേതാക്കൾക്കുമെതിരെ പ്രചാരണം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി കെ.പി.സി.സി അച്ചടക്കസമിതി. വ്യക്തിവിരോധം തീര്‍ക്കാനും നേതൃത്വത്തെ അപമാനിക്കാനും ആരു ശ്രമിച്ചാലും അച്ചടക്കലംഘനമായി കണക്കിലെടുത്ത് നടപടി സ്വീകരിക്കുമെന്ന് സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി.ദുഷ്പ്രചാരണങ്ങള്‍ നടത്തുന്ന കേന്ദ്രങ്ങള്‍ ഏതെന്ന് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തും.
അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങള്‍ വഴി സമീപകാലത്ത് പാര്‍ട്ടിെയയും നേതാക്കളെയും വ്യക്തിപരമായി അപമാനിക്കുന്നത് വർധിച്ചുവരുകയാണെന്ന വിലയിരുത്തലിലാണ് അച്ചടക്കസമിതി. പാര്‍ട്ടിനേതൃത്വത്തിന്റെ അന്തസ്സും യശസ്സും കാത്തുസൂക്ഷിക്കേണ്ടത് ഓരോ പ്രവര്‍ത്തകന്റെയും കടമയാണ്. വികാര വിക്ഷോഭങ്ങൾക്ക് വിധേയരാകുന്ന ചിലർ ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നത് ഒരുനിലക്കും ഉൾക്കൊള്ളാനാവില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.