കേരള നിയമസഭ അത്യപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാഴ്ചക്ക് സാക്ഷിയാവുന്നു. സഭയിൽ അവതരിപ്പിച്ച ഒരു ബില്ലിന് അനുകൂലമായി 138 അംഗങ്ങളും വോട്ടു ചെയ്യുന്നു. ഒരാളൊഴികെ. ആ ബില്ല് നിയമമാകുമ്പോഴും ഒറ്റക്ക് നിന്ന് അതിലെ നീതികേട് ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്നത് കെ.ആർ. ഗൗരിയമ്മ മാത്രമായിരുന്നു.
ആദിവാസികളുടെ ഭൂമി അവരിൽ നിന്ന് ആരും അപഹരിച്ചെടുക്കാതിരിക്കാൻ 1975 ൽ കൊണ്ടുവന്ന ഭൂസംരക്ഷണ നിയമം തിരുത്തിയെഴുതുന്ന ബില്ലായിരുന്നു അത്.
ആദിവാസികളുടെ ഭൂമി കൈയേറ്റക്കാർക്ക് സ്വന്തമാക്കാൻ അനുമതി നൽകിയ ആ ബില്ലിനു പിന്നിൽ കൈയേറ്റക്കാരുടെ രഹസ്യനീക്കമുണ്ടെന്നായിരുന്നു ഗൗരിയമ്മയുടെ വെളിപ്പെടുത്തൽ. 'നിങ്ങളെെൻറ കറുത്ത മക്കളെ ചുട്ടുതിന്നില്ലേ..' എന്ന് കാടിെൻറ മക്കൾക്കായി കവിതയെഴുതിയ കടമ്മനിട്ട രാമകൃഷ്ണൻ പോലും ആ ബില്ലിന് അനുകൂലമായപ്പോഴാണ് ഗൗരിയമ്മ ഒറ്റയാൻ പോരാളിയായി നിന്നത് എന്നത് ചരിത്രം എന്നും ഒാർത്തുവെക്കും.
2001ൽ സെക്രേട്ടറിയറ്റിന് മുന്നിൽ അഭയാർഥികളെപ്പോലെ കുടിലുകൾ കെട്ടി ആദിവാസികൾ സമരം നടത്തിയപ്പോഴും ഗൗരിയമ്മ അവർക്കൊപ്പം നിലകൊണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.