കെ.ആര്‍. ഗൗരിയമ്മയുടെ ട്രഷറി നിക്ഷേപവും ഭൂമിയും സഹോദരിയുടെ മകൾ ഡോ. ബീനാകുമാരിക്ക്

കൊച്ചി: അന്തരിച്ച കെ.ആര്‍. ഗൗരിയമ്മയുടെ പേരിലുള്ള ട്രഷറി നിക്ഷേപവും ആലപ്പുഴയിലെ പത്തൊന്‍പതു സെന്‍റ് ഭൂമിയുടെ അവകാശവും സഹോദരിയുടെ മകള്‍ ഡോ. പി.സി. ബീനാകുമാരിക്ക് കൈമാറണമെന്ന് ഹൈകോടതി.

അക്കൗണ്ടില്‍ നോമിനിയുടെ പേരു വച്ചിട്ടില്ലെന്ന് പറഞ്ഞ് ട്രഷറി അധികൃതര്‍ തുക കൈമാറിയിരുന്നില്ല. ഇതിനെ ചോദ്യം ചെയ്ത് ബീനാകുമാരി നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതി ഉത്തരവ്. 30 ലക്ഷത്തിലേറെ രൂപയാണ് ഗൗരിയമ്മയുടെ പേരില്‍ ട്രഷറിയില്‍ ഉള്ളത്.

ഭൂമിയും ആലപ്പുഴ, തിരുവനന്തപുരം ജില്ലാ ട്രഷറികളിലുള്ള നിക്ഷേപവും ബീനാകുമാരിക്കുള്ളതാണെന്ന് വില്‍പത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് അംഗീകരിച്ചാണ് ഹൈകോടതി ഉത്തരവ്. ഗൗരിയമ്മയുടെ ഇളയ സഹോദരിയുടെ മകളാണ് ബീനാകുമാരി. അവസാനകാലം ഗൗരിയമ്മയെ പരിചരിച്ചത് ബീനാകുമാരിയാണ്.

Tags:    
News Summary - K.R. Gowriamma's treasury deposit and land were handed over to her sister's daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.