യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥനെ അറസ്റ്റ് ചെയ്ത് കോടതിയിലേക്ക് കൊണ്ടുപോകുന്നു

അറസ്റ്റ് രേഖപ്പെടുത്തിയത് ഉച്ചക്ക് 12.30നെന്ന് കെ.എസ്. ശബരീനാഥൻ

തിരുവനന്തപുരം: തന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത് ഉച്ചക്ക് 12.30നെന്ന് മുൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ.എസ്. ശബരീനാഥൻ. അറസ്റ്റിന് പിന്നാലെ വൈദ്യപരിശോധനക്കായി എത്തിയപ്പോഴാണ് ശബരീനാഥന്‍റെ പ്രതികരണം.

രണ്ട് മുദ്രാവാക്യം വിളിച്ചതിനാണ് ഗൂഢാലോചന, വധശ്രമ കുറ്റങ്ങൾ ചുമത്തിയത്. ഇങ്ങനെ കേസെടുക്കാൻ തീവ്രവാദിയൊന്നും അല്ലല്ലോയെന്ന് ശബരീനാഥൻ പറഞ്ഞു. മുഖ്യമന്ത്രി ഭീരുവാണെന്നതിന്‍റെ തെളിവാണ് അറസ്റ്റ് എന്നും ശബരീനാഥൻ വ്യക്തമാക്കി.

വി​മാ​ന​യാ​ത്ര​ക്കി​ടെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ലാണ് കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ അറസ്റ്റിലായത്. ​ചോ​ദ്യം ചെ​യ്യ​ലി​ന് ശം​ഖു​മു​ഖം അ​സി. ക​മീ​ഷ​ണ​ർ മുമ്പാകെ ഹാ​ജ​രാ​യതിന് പിന്നാലെയാണ് ശ​ബ​രീ​നാ​ഥ​ന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വിവരം പുറത്തുവിടാതിരുന്ന പൊലീസ്, ശ​ബ​രീ​നാ​ഥ​ന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരഗണിച്ച തി​രു​വ​ന​ന്ത​പു​രം ജില്ലാ സെഷൻസ് കോടതിയെ അഭിഭാഷകൻ മുഖേനെ അറിയിക്കുകയായിരുന്നു.

ശബരിനാഥന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സർക്കാർ അഭിഭാഷകൻ അറസ്റ്റ് വിവരം അറിയിച്ചത്. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്ത സമയം അടക്കമുള്ള രേഖകൾ ഉടൻ ഹാജരാക്കണമെന്ന് കോടതി അഭിഭാഷകനോട് നിർദേശിച്ചിട്ടുണ്ട്.

വി​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യ​ത് ശ​ബ​രീ​നാ​ഥ​നാ​ണെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യിരുന്നു ചോ​ദ്യം ചെ​യ്യ​ൽ. ഇ​തി​ന്‍റെ വാ​ട്സ്ആ​പ് സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ​ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​ പോ​യ​ത്.

മു​ഖ്യ​മ​ന്ത്രി ക​ണ്ണൂ​ർ -തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ൽ വ​രു​ന്നു​ണ്ടെ​ന്നും ര​ണ്ടു ​പേ​ർ വി​മാ​ന​ത്തി​ൽ ക​യ​റി ക​രി​ങ്കൊ​ടി കാ​ണി​ച്ചാ​ൽ എ​ന്താ​യാ​ലും വി​മാ​ന​ത്തി​ൽ​ നി​ന്ന് പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​യി​ല്ല​ല്ലോ എ​ന്നു​മു​ള്ള സ​ന്ദേ​ശ​മാ​ണ് ശ​ബ​രീ​നാ​ഥ​ന്‍റേ​താ​യി പ്ര​ച​രി​ക്കു​ന്ന​ത്. ഈ ​നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച​ത്. 

Tags:    
News Summary - KS Sabarinathan react to Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.