തിരുവനന്തപുരം: സംസ്ഥാനത്ത് 2021-2022 സാമ്പത്തിക വർഷം കെ.എസ്.ഇ.ബിക്ക് 736.27 കോടി രൂപയുടെ പ്രവർത്തനലാഭമുണ്ടായതായി മന്ത്രി കെ. കൃഷ്ണൻകുട്ടി. എങ്കിലും 2022 ഏപ്രിൽ ഒന്നിന് സഞ്ചിത നഷ്ടം 5304.37 കോടി രൂപയാണ്. ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ നിയോഗിച്ച പെൻഷൻ മാസ്റ്റർ ട്രസ്റ്റിനുള്ള ബാധ്യത 13,896.02 കോടി കൂടി ചേർത്താൽ 2022 മാർച്ച് 31 വരെയുള്ള സഞ്ചിത നഷ്ടം 19,200. 39 കോടിയാണ്. ഇക്കാരണത്താലാണ് താരിഫ് പരിഷ്കരണ നിർദേശങ്ങൾ സമർപ്പിക്കേണ്ടിവന്നത്. ദാരിദ്ര്യരേഖക്ക് താഴെയുള്ള ഉപഭോക്താക്കൾ, എൻഡോസൾഫാൻ ദുരിതബാധിതർ, പോളിയോ ബാധിതർ, ജീവൻരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ എന്നിവർക്കുള്ള ആനുകൂല്യം തുർന്നും ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.