തിരുവനന്തപുരം: അനുമതിയില്ലാതെ അധിക ലോഡ് ഉപയോഗിക്കുന്ന വൈദ്യുതി ഉപയോക്താക്കൾക്ക് അത് ക്രമപ്പെടുത്താൻ അവസരം. ഡിസംബർ 31 വരെയാണ് ഇതിന് ഫീസിളവോടെ അവസരം കെ.എസ്.ഇ.ബി ഒരുക്കിയിരിക്കുന്നത്. കേന്ദ്ര വൈദ്യുതി നിയമപ്രകാരം ക്രമപ്പെടുത്താതെ അധിക ലോഡ് ഉപയോഗിക്കുന്നത് രണ്ട് മടങ്ങ് വരെ പിഴ ഈടാക്കാവുന്ന ഗുരുതര ക്രമക്കേടാണ്. അവസരം വിനിയോഗിക്കണമെന്നും ഡിസംബറിന് ശേഷം കർശന പരിശോധന നടത്തുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
സംസ്ഥാനത്തിന്റെ ആവശ്യകതക്കനുസരിച്ച് വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബി കഠിന പരിശ്രമം നടത്തിവരികയാണ്. ഈ വർഷം ഉപയോഗത്തിൽ സാധാരണയിൽ കവിഞ്ഞ വർധനയാണുണ്ടായത്.
അനുമതി ഇല്ലാതെ അധിക ലോഡ് ഘടിപ്പിക്കുന്നതിലൂടെ കെ.എസ്.ഇ.ബിക്ക് ആവശ്യമായ ക്രമീകരണം നടത്താനാകാത്ത സ്ഥിതിയുണ്ട്. ഇത് വൈദ്യുതി ശൃംഖലയുടെ ഓവർ ലോഡിങ്ങിലൂടെ വോൾട്ടേജ് ക്ഷാമത്തിനും ശൃംഖലയുടെ തകർച്ചക്കുംവരെ കാരണമായെന്ന് കണ്ടതോടെയാണ് അധിക ലോഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിക്ക് കെ.എസ്.ഇ.ബി തയാറെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.