representational image

വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന്​ കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി കെ.എസ്.ഇ.ബി. ഉപയോഗം കൂടിയ വൈകീട്ട് ആറുമുതല്‍ 10​ മണിവരെ നിരക്ക് കൂട്ടണമെന്നാണ് ബോർഡിന്‍റെ ആവശ്യം. പകല്‍ സമയം നിരക്ക് കുറക്കാനും ആലോചിക്കുന്നു. നിരക്കുമാറ്റം ആവശ്യപ്പെട്ട്​ റെഗുലേറ്ററി കമീഷന് അപേക്ഷ നല്‍കുമെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻ കുട്ടി അറിയിച്ചു.

ബോർഡിന്‍റെ ആവശ്യം അംഗീകരിച്ചാൽ രാവിലെ ആറുമുതൽ വൈകീട്ട് ആറു മണിവരെയുള്ള സമയത്ത്​ സാധാരണ നിരക്കും വൈകീട്ട് ആറു മുതൽ രാത്രി 10 വരെയുള്ള പീക് സമയത്ത്​ കൂടിയ നിരക്കും രാത്രി 10 മുതൽ പുലർച്ച ആറുവരെയുള്ള സമയത്ത്​ നിലവിലുള്ളതിനെക്കാൾ കുറഞ്ഞ നിരക്കുമാകും നടപ്പാകുക. ഈ നിരക്ക്​ നടപ്പാക്കുംമുമ്പ്​ പുതിയ ബില്ലിങ് രീതിക്കായി എല്ലാ ഉപയോക്താക്കൾക്കും സ്മാർട്ട് മീറ്റർ സ്ഥാപിക്കേണ്ടതായി വരും. 

Tags:    
News Summary - KSEB wants to increase electricity rates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.