ഹരിപ്പാട്: തിരുവനന്തപുരത്തുനിന്ന് കാസർകോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഡോക്ടർമാരുമായി തിരിച്ച കെ .എസ്.ആർ.ടി.സി എ.സി ലോഫ്ലോർ ബസ് ഹരിപ്പാട്ട് തകരാറിലായി. ഞായറാഴ്ച രാവിലെ 11ഓടെ ബസ് ഹരിപ്പാട് എത്തിയപ്പോൾ കേടാക ുകയായിരുന്നു. തുടർന്ന് കെ.എസ്.ആർ.ടി.സി ഹരിപ്പാട് ഡിപ്പോയിൽ എത്തിച്ച് നന്നാക്കി ഒരുമണിക്കൂർ വൈകിയാണ് യാത്ര തിരിച്ചത്.
കെ.എസ്.ആർ.ടി.സി ഹരിപ്പാട് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ. നൗഷാദ്, ഗാർഡ് ചന്ദ്രാനന്ദ് എന്നിവർ ഉടൻ മെക്കാനിക് എസ്. ശിവപ്രസാദ്, ബാറ്ററി ചാർജ്മാൻ പി. അജിത് എന്നിവരെ വിളിച്ചുവരുത്തി ബാറ്ററി മാറ്റിയാണ് പ്രശ്നം പരിഹരിച്ചത്.
പത്ത് ഡോക്ടർമാർ, പത്ത് നഴ്സുമാർ, അഞ്ച് നഴ്സിങ് അസിസ്റ്റൻറ്, രണ്ട് ഡ്രൈവർമാർ എന്നിവർ ഉൾപ്പെടെ 27 പേർ ബസിലുണ്ടായിരുന്നു. ബസ് നന്നാക്കുന്നതിനിടെ യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യം സ്റ്റേഷൻ അധികൃതർ ഒരുക്കി. ഹരിപ്പാട് ആക്സിഡൻറ് റെസ്ക്യൂ ടീമും മെക്കാനിക്കിനെ സഹായിക്കാൻ എത്തിയിരുന്നു.
യാത്രയുടെ പ്രാധാന്യം കണക്കിലെടുത്ത് എറണാകുളത്ത് മറ്റൊരു എ.സി ലോഫ്ലോർ വോൾവോ ബസ് തയാറാക്കി നിർത്തിയിരുന്നു. ഡോക്ടർമാർ ഉച്ചഭക്ഷണം കഴിക്കുന്ന സമയം കൊണ്ട് തന്നെ ബസ് മാറ്റി നൽകി. തിരുവനന്തപുരത്തുനിന്ന് എത്തിയ ബസ് കൂടുതൽ പരിശോധനക്കായി എറണാകുളം ഗാരേജിലേക്ക് കൊണ്ടുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.