ബിജു പ്രഭാകർ

പുകഞ്ഞ് ആന വണ്ടി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​സ​ന്ധി​യു​ടെ ന​ടു​ക്ക​യ​ത്തി​ൽ ഉ​ഴ​ലു​ന്ന​തി​നി​ടെ, സ​മൂ​ഹ​മാ​ധ്യ​മം വ​ഴി​യു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി സി.​എം.​ഡി​യു​ടെ അ​സാ​ധാ​ര​ണ നീ​ക്ക​ങ്ങ​ൾ സ​ർ​ക്കാ​റി​നും​ ക​ടു​ത്ത ത​ല​വേ​ദ​ന​യാ​കു​ന്നു. സ്ഥാ​പ​ന​ത്തി​ന്‍റെ സ്ഥി​തി​ഗ​തി​ക​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​നെ​ന്ന പേ​രി​ൽ തു​ട​ങ്ങി​യ സി.​എം.​ഡി​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ലും ​വി​ശ​ദീ​ക​ര​ണ​വും വി​ഴു​പ്പ​ല​ക്ക​ലി​ലേ​ക്കും ജീ​വ​ന​ക്കാ​​ർ​ക്കെ​തി​രെ​യു​ള്ള മ​റ​യി​ല്ലാ​ത്ത ആരോപണങ്ങളി​ലേ​ക്കും വ​ഴി​മാ​റി​യി​ട്ടും ത​ട​യി​ടാ​നാ​കാ​തെ ​പ്ര​തി​രോ​ധ​ത്തി​ലാ​ണ്​ സ​ർ​ക്കാ​ർ.

ഫേ​സ്​​ബു​ക്ക്​ വ​ഴി​യു​ള്ള വി​ശ​ദീ​ക​ര​ണ​പ​ര​മ്പ​ര ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക്​ ക​ട​ക്കു​മ്പോ​ഴും മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഇ​തു​വ​രെ​യും പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തി​ന്​ ത​യാ​റാ​യി​ട്ടി​ല്ല. ഇ​തി​നി​ടെ സി.​എം.​ഡി​യു​​ടെ വീ​ട്ടി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി​യ​തി​ന്​ പി​ന്നാ​ലെ ​ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ൽ ഐ.​എ​ൻ.​ടി.​യു.​സി മാ​സ​വ​രി പി​രി​ക്കു​ന്ന​ത്​ ത​ട​യാ​ൻ മാ​നേ​ജ്​​മെ​ന്‍റ്​ ക​ത്ത്​ ന​ൽ​കി​യ​തും വി​വാ​ദ​മാ​യി. ഐ.​എ​ൻ.​ടി.​യു.​സി​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​യെ ത​ള്ളി​പ്പ​റ​ഞ്ഞ്​ സി.​ഐ.​ടി.​യു ത​ന്നെ രം​ഗ​ത്തെ​ത്തി.

സി.​​എം.​ഡി​യു​ടെ ‘തു​റ​ന്നു​പ​റ​ച്ചി​ലി’​നെ​തി​രെ തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ പ്ര​തി​ഷേ​ധം ക​ത്തി​യാ​ളു​ക​യാ​ണ്. ശ​മ്പ​ളം പോ​ലും കൃ​ത്യ​മാ​യി ന​ൽ​കാ​നാ​കാ​ത്ത സ്ഥി​തി​യി​ൽ സ്ഥാ​പ​നാ​ധി​കാ​രി​യു​ടെ ഭാ​ഗ​ത്ത്​ നി​ന്ന്​ ആ​ക്ഷേ​പ​ങ്ങ​ൾ കൂ​ടി തു​ട​രു​ന്ന​താ​ണ്​ ജീ​വ​ന​ക്കാ​രെ ചൊ​ടി​പ്പി​ക്കു​ന്ന​ത്.

സി.​എം.​ഡി​യു​ടെ എ​ല്ലാ ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ടു​ക​യും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​റ്റ​പ്പെ​ടു​ക​യും ചെ​യ്​​ത​തോ​ടെ ​ഇ​തി​ൽ​നി​ന്ന്​ ര​​ക്ഷ​പ്പെ​ടാ​ൻ പ​രാ​ജ​യ​​ങ്ങ​ളെ​ല്ലാം തൊ​ഴി​ലാ​ളി​ക​ളു​ടെ ത​ല​യി​ൽ വെ​ച്ചു കെ​ട്ടു​ക​യാ​ണെ​ന്നാ​ണ്​ സി.​ഐ.​ടി.​യു​വി​ന്‍റെ ആ​രോ​പ​ണം. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ വ​ര​വി​നെ സം​ബ​ന്ധി​ച്ച്​ ത​ങ്ങ​ൾ​ക്ക്​ ത​ർ​ക്ക​മി​ല്ലെ​ങ്കി​ൽ ചെ​ല​വി​ൽ സം​ശ​യ​മു​ണ്ടെ​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​ഇ.​എ (സി.​ഐ.​ടി.​യു) ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. വി​നോ​ദ്​ മാ​ധ്യ​മ​ത്തോ​ട്​ പ​റ​ഞ്ഞു.

ചെ​ല​വു​ക​ൾ സ​ത്യ​സ​ന്ധ​മാ​യി പ​രി​ശോ​ധി​ക്ക​ണം. സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം കി​ട്ടി​യെ​ങ്കി​ലേ ശ​മ്പ​ളം കൊ​ടു​ക്കൂ എ​ന്ന്​ മാ​നേ​ജ്​​മെ​ന്‍റ്​ ശാ​ഠ്യം പി​ടി​ക്കു​ക​യാ​ണെ​ന്നും തൊ​ഴി​ലാ​ളി​യു​ടെ അ​ധ്വാ​ന​ത്തെ വെ​ച്ച്​ സ​ർ​ക്കാ​റി​നോ​ട്​ വി​ല​പേ​ശു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു. സി.​എം.​ഡി​ക്ക്​ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന്​ ത​ന്നെ​യാ​ണ്​ ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​യാ​യ എ.​​ഐ.​ടി.​യു.​സി​യു​ടെ​യും നി​ല​പാ​ട്.

ഇ​ട​തു​സ​ർ​ക്കാ​റി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ​മാ​ർ വ​ന്നി​രു​ന്ന്​ ന​ട​പ്പാ​ക്കി​​യ​തെ​ല്ലാം വ​ല​തു​പ​ക്ഷ ന​യ​ങ്ങ​ളാ​ണെ​ന്ന്​ കെ.​എ​സ്.​ടി.​ഇ.​യു (എ.​ഐ.​ടി.​യു.​സി) ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ജി. രാ​ഹു​ൽ പ​റ​ഞ്ഞു. ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​ക​ൾ​ത​ന്നെ നി​ല​പാ​ട്​ ക​ടു​പ്പി​​ക്കു​മ്പോ​ൾ പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ അ​സാ​ധാ​ര​ണ​മാ​യ പോ​ർ​മു​ഖം രൂ​പ​പ്പെ​ടു​ക​യാ​ണ്. എ​ല്ലാ മാ​സ​വും അ​ഞ്ചാം തീ​യ​തി​ക്ക​കം ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന​ത്​ ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്ത്​ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ച​ർ​ച്ച​യി​ലെ ധാ​ര​ണ​യാ​ണ്. എ​ന്നാ​ൽ, ആ​കെ ഒ​രു​മാ​സം മാ​ത്ര​മാ​ണ്​ ഈ ​രീ​തി​യി​ൽ ശ​മ്പ​ളം വി​ത​ര​ണം ചെ​യ്​​ത​ത്.

Tags:    
News Summary - KSRTC; CMD's extraordinary move through social media continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.