തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ സമരത്തിൽ നിന്ന് പിൻമാറണമെന്ന് എം.ഡി ട ോമിൻ ജെ.തച്ചങ്കരി. ജീവനക്കാർ ഉന്നയിച്ച കാര്യങ്ങളിൽ മറുപടി നൽകിയിട്ടുണ്ട്. സർക്കാർ കൂടി നിലപാട് സ്വീകരിക്ക േണ്ട കാര്യങ്ങൾ അവരെ അറിയിക്കുകയും ചെയ്തു. അതിെൻറ പശ്ചാത്തലത്തിൽ ജീവനക്കാർ സമരത്തിൽ നിന്ന് പിൻമാറുമെന ്നാണ് കരുതുന്നതെന്നും തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു. ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത ്തിൽ പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംപാനലുകാരെ ഘട്ടംഘട്ടമായി ഉൾക്കൊള്ളാനാണ് സർക്കാറിെൻറ ആഗ്രഹം. സിംഗിൾ ഡ്യൂട്ടി പാറ്റേണുമായി ബന്ധപ്പെട്ട് ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട് വന്നിട്ടില്ല. എന്നാലും അതിെൻറ അന്തഃസത്ത മനസിലാക്കി നടപ്പാക്കാവുന്ന തീരുമാനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ ഉടൻ നടപ്പാക്കുമെന്ന് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.
ശമ്പള പരിഷ്കാരം സർക്കാർ തീരുമാനിക്കേണ്ടതാണ്. ആവശ്യങ്ങളിൽ ചർച്ച നടത്തി യോഗങ്ങളിൽ തീരുമാനമെടുക്കണം. ജീവനക്കാരുടെ ആവശ്യങ്ങളിൽ കൂടുതൽ കാര്യങ്ങൾ സർക്കാർ തീരുമാനമെടുക്കേണ്ടതാണ്. അതിനായി സർക്കാറിന് കത്ത് നൽകിയിട്ടുണ്ട്. ഇത്തരം പുരോഗമനപരമായ നടപടികൾ സ്വകീരിച്ചിട്ടുള്ളതിനാൽ അനിശ്ചിതകാല പണിമുടക്കിൽ നിന്ന് പിൻതിരിയണമെന്ന് ജീവക്കാരോട് ആവശ്യപ്പെട്ടു. നിലവിൽ ഒരു പണിമുടക്ക് താങ്ങാനുള്ള ശേഷി കെ.എസ്.ആർ.ടി.സിക്ക് ഇല്ല.
കെ.എസ്.ആർ.ടി.സി മാറ്റത്തിെൻറ പാതയിലാണ്. ഒരു ദിവസം ഒരു കോടി വരുമാനമുണ്ടാക്കുന്ന പദ്ധതി തയാറായിട്ടുണ്ട്. വരുമാനം കൂട്ടിയശേഷം ശമ്പളം കൂട്ടിക്കോളൂവെന്നാണ് സർക്കാറും പറയുന്നത്. അതിനിടയിൽ ഇങ്ങനെ സമരം നടത്തരുതെന്നും തച്ചങ്കരി ആവശ്യെപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.