തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലുണ്ടായ എസ്.എഫ്.ഐ ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.യു നടത്തു ന്നത് രാഷ്ട്രീയ സമരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ഇന്ന് കേരളത്തിൽ ഏറ്റവു ം കൂടുതൽ വിദ്യാർഥികൾ ഉന്നത വിജയം നേടുന്ന കോളജാണ് യുനിവേഴ്സിറ്റി കോളജ്. അത് അടച്ചു പൂട്ടണമെന്നും മ്യൂസിയമാക്കണെമന്നും ഫൈവ് സ്റ്റാർ ഹോട്ടലാക്കണമെന്നുമുള്ള യു.ഡി.എഫ് നിലപാടിനോട് ഇടതുപക്ഷ മുന്നണിയോ സർക്കാരോ യോജിക്കുന്നില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അഭിമന്യു കൊല ചെയ്യപ്പെട്ട മഹാരാജാസ് കോളജ് അടച്ചു പൂട്ടി വാഴവെക്കുകയാണോ ചെയ്തതെന്ന് കോടിയേരി ചോദിച്ചു. കോളജ് അടച്ചു പൂട്ടാനുള്ള സമരം രാഷ്ട്രീയ സമരമാണ്. വിദ്യാർഥികൾ സമരം ചെയ്യുന്നതിനോട് ആരും എതിരല്ല. വിദ്യാർഥി സമരമെന്ന് പറഞ്ഞ് എക്സ് കെ.എസ്.യുക്കാരുടെ സമരമാണ് ഇപ്പോൾ നടക്കുന്നെതന്നും കോടിയേരി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.