ലോ അക്കാദമി ഭൂമിയിലെ ഹോട്ടല്‍ കെ.എസ്.യു അടച്ചുപൂട്ടി

തിരുവനന്തപുരം: ലോ അക്കാദമി ഭൂമിയിൽ പ്രവർത്തിക്കുന്ന ഹോട്ടല്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ അടച്ചുപൂട്ടി. അമ്പതോളം വരുന്ന കെ.എസ്.യു പ്രവർത്തകർ ഹോട്ടലിലേക്കും സഹകരണ ബാങ്കിലേക്കും രാവിലെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഹോട്ടലിൽ നിന്ന് ജീവനക്കാരെ പുറത്താക്കി കൊടി നാട്ടിയത്. ഹോട്ടലിനുള്ളിലെ മേശയും കസേരയും പ്രവർത്തകർ എടുത്തുമാറ്റി ഷട്ടറിടുകയും ചെയ്തു.

തുടർന്ന് അക്കാദമിയുടെ ഭൂമിയിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന സഹകരണ ബാങ്കിന്‍റെ പേരൂർക്കട ബ്രാഞ്ചിന് നേരെയും കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം അരങ്ങേറി. ബാങ്കിനുള്ളിൽ കയറിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ബാങ്കിന് മുമ്പിൽ പൊലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.

അക്കാദമിക്കായി നൽകിയ ഭൂമിയിൽ ഹോട്ടലും ബാങ്കും പ്രവർത്തിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്.

Tags:    
News Summary - ksu workers forcely closed hotel in law academy land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.