നോട്ട്​ നിരോധനം: പരസ്യ സംവാദത്തിനുള്ള ഐസക്കിൻെറ​ വെല്ലുവിളി ഏറ്റെടുത്ത്​ കെ. സുരേന്ദ്രൻ

കോഴിക്കോട്​: നോട്ട്​ നിരോധന വിഷയത്തിൽ ധനമന്ത്രി തോമസ്​ ഐസക്കിൻെറ പരസ്യ സംവാദത്തിനുള്ള​ വെല്ലുവിളി ഏറ്റെടുത്ത്​ ബി.ജെ.പി നേതാവ്​ കെ.സുരേന്ദ്രൻ. ഫേസ്​ബുക്കിലൂടെയാണ്​ സു​രേന്ദ്രൻ ഇക്കാര്യം അറിയിച്ചത്.

തോമസ്​ ഐസക്ക്​ മോദിവിരുദ്ധപ്രചാരണം തുടർന്നുകൊണ്ടേയിരിക്കുകയാണ്. നോട്ടുനിരോധനം കൊണ്ട് ഒരു ഗുണവും രാജ്യത്തിനില്ലെന്നും വലിയ രാജ്യദ്രോഹനടപടി ആയിപ്പോയെന്നും അദ്ദേഹം വീണ്ടും വാദിക്കുന്നു. മാത്രമല്ല ഇന്നലെ എന്നെ അദ്ദേഹം പരസ്യസംവാദത്തിന് വെല്ലുവിളിച്ചിരിക്കുന്നു. സംഘികൾ അദ്ദേഹത്തി​​െൻറ പോസ്ടിനു കീഴെ കമൻറിടുന്നത്​ നിർത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പരസ്യസംവാദത്തിന് തയ്യാറാണെന്നും​ എവിടെ, എപ്പോൾ വരണമെന്ന് ഐസക്ക്  പറഞ്ഞാൽ മതി ​സു​രേന്ദ്രൻ ഫേസ്​ബുക്കിൽ കുറിച്ചു.

നോട്ട് അസാധുവാക്കിക്കൊണ്ടുള്ള തീരുമാനത്തിനെതിരായ പോസ്റ്റിൽ മന്ത്രി തോമസ് ഐസക് സുരേന്ദ്രനടക്കമുള്ള ബി.ജെ.പി നേതാക്കളെ സംവാദത്തിനു വിളിച്ചിരുന്നു. എന്റെ പോസ്റ്റിനുകീഴിൽ സംഘടിതമായി വന്നു തെറിപറയുന്ന സംഘിച്ചാവേറുകളെ പിന്‍വലിക്കൂ! നിങ്ങളുടെ എന്തു ചോദ്യത്തിനോട് വേണമെങ്കിലും സംവദിക്കുവാന്‍ തയ്യാർ. മോദി ചെയ്തിരിക്കുന്നത് വിഡ്ഢിത്തം മാത്രമല്ല ജനങ്ങളോടുള്ള പൊറുക്കാനാവാത്ത ദ്രോഹമാണെന്നും ഐസക് പറഞ്ഞിരുന്നു.

Full View
Tags:    
News Summary - k.surendran against thomas issac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.