കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസിന്‍റെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ കുറിച്ച് പരാതി ഉന്നയിച്ചതിന്‍റെ പേരിൽ 'ഹരിത'ക്കെതിരെ നടപടിയെടുത്ത സംഭവത്തിന് പിന്നാലെപ്രതികരണവുമായി കെ.ടി ജലീൽ. നേതാക്കൾക്കെതിരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ വിദ്യാർഥികളെ നേരിടുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് വ്യക്തമാക്കി കാലിക്കറ്റ് സർവകലാശാല കാമ്പസിലെ എം.എസ്.എഫ് കമ്മിറ്റി രാജിവെച്ചതിെൻറ കത്തിനൊപ്പമാണ് ലീഗിനെതിരെ ജലീൽ രൂക്ഷവിമർശനമുന്നയിച്ചത്.
''എന്താണീ സംഭവിക്കുന്നത്? ലീഗ് നേതൃത്വത്തിെൻറ വിവേകശൂന്യമായ തീരുമാനങ്ങൾ പാർട്ടിയെ എവിടെയെത്തിക്കുമെന്ന് കണ്ടറിയണം. മോന്തായം വളഞ്ഞാൽ ആകെ വളയുമെന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല. ഹരിതയുടെ മറവിൽ എ.ആർ നഗർ ബാങ്കിലെ കള്ളപ്പണ ഇടപാട് മുക്കാമെന്ന ധാരണയിൽ ''കുട്ടിക്കുരങ്ങൻമാരെ" ഇറക്കി കളിക്കുന്ന കുഞ്ഞാപ്പയുടെ അതിബുദ്ധി കയ്യിലിരിക്കട്ടെ. "അത് വേ, ഇത് റേ''. രണ്ടും ഒരേസമയം പത്തിവിടർത്തി സമുദായത്തിെൻറ പേരിൽനടക്കുന്ന "കള്ളപ്പണ-പലിശാ-കച്ചവട-സ്ത്രീവിരുദ്ധ രാഷ്ട്രീയ''ത്തിെൻറ കഥ കഴിക്കും'' -കെ.ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.