മന്ത്രി കെ.വി അബ്ദുറഹ്മാനെതിരെ തീവ്രവാദി പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡിഷ്യസ് ഡിക്രൂസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെ.ടി ജലീൽ. ക്രിസംഘി നേതാവ് ഫാദർ ഡിക്രൂസ് ലക്ഷണമൊത്ത വർഗീയവാദിയാണെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രിക്കെതിരെ തീവ്രവാദി പരാമർശത്തിൽ കേസെടുക്കണമെന്ന് ജലീൽ ആവശ്യപ്പെട്ടു.
ഇല്ലാത്ത ലൗജിഹാദ് പറഞ്ഞ് ഒരു ജനവിഭാഗത്തെ പരസ്യമായി അധിക്ഷേപിച്ച പാലാ ബിഷപ്പിനോട് സ്വീകരിച്ച 'അഴകൊഴമ്പൻ' നിലപാട്, തിയോഡിഷ്യസ് അടക്കമുള്ള ചില പാതിരിമാർക്ക് വളമായതെന്നും ജലീൽ ചൂണ്ടിക്കാട്ടുന്നു.
ക്രിസംഘി നേതാവ് ഫാദർ ഡിക്രൂസ് ലക്ഷണമൊത്ത വർഗീയവാദി
------------------------------
ഫിഷറീസ് മന്ത്രി അബ്ദുറഹ്മാന്‍റെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ക്രിസംഘി നേതാവ് ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുക്കണം. ളോഹ ധരിച്ചവർ പറയുന്ന തനി വർഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ്യരുത്.
ഇല്ലാത്ത ലൗജിഹാദ് പറഞ്ഞ് ഒരു ജനവിഭാഗത്തെ പരസ്യമായി അധിക്ഷേപിച്ച പാലാ ബിഷപ്പിനോട് സ്വീകരിച്ച ''അഴകൊഴമ്പൻ'' നിലപാട്, തിയോഡോഷ്യസ് അടക്കമുള്ള ചില പാതിരിമാർക്ക് വളമായതായാണ് മനസ്സിലാക്കേണ്ടത്.
കേരളത്തിൻ്റെ ചരിത്രത്തിൽ ഒരു മത പുരോഹിതനും സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയെ പറയാൻ ധൈര്യപ്പെടാത്ത പരാമർശങ്ങളാണ് കേരള മുഖ്യമന്ത്രിക്കെതിരായി ഡിക്രൂസ് നടത്തിയത്. വായിൽ തോന്നിയത് പറയാനും ചെയ്യാനുമുള്ള ലൈസൻസായി തിരുവസ്ത്രത്തെ ആരും കാണരുത്.
പച്ചക്ക് വർഗ്ഗീയത പറയുന്ന തിയോഡിഷ്യസിനെ പോലുള്ളവരെ നിലക്ക് നിർത്താനും തിരുത്താനും ക്രൈസ്തവ സമുദായത്തിലെ വിവേകികളായ തിരുമേനിമാർ മുന്നോട്ടു വരണം.
മന്ത്രി റഹ്മാനെതിരായി തിയോഡിഷ്യസ് നടത്തിയ പരാമർശം അദ്ദേഹം പിൻവലിക്കണം. അതല്ലെങ്കിൽ അദ്ദേഹത്തിനെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.