കല്‍പകഞ്ചേരി: 13ാം നിയമസഭയുടെ ബജറ്റ് അവതരണവേളയിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ ഒരു അധ്യാപകനായിരുന്ന തെൻറ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും ഇതിൽ സങ്കടവും കുറ്റബോധവുമുണ്ടെന്നും മന്ത്രി കെ.ടി. ജലീൽ.
കൽപകഞ്ചേരി അയിരാനി ജി.എം.എൽ.പി സ്കൂൾ 93ാം വാർഷികാഘോഷവും പ്രധാനാധ്യാപിക കെ.എസ്. സുഷക്കുള്ള യാത്രയയപ്പ് ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വൈകാരികതക്ക് ആര് വഴിപ്പെട്ടാലും ഒരു അധ്യാപകൻ അങ്ങനെയായിക്കൂട. ഒരു നിമിഷത്തെ വൈകാരിക പ്രകടനത്തിെൻറ ഭാഗമായി തന്നിൽ നിന്നുണ്ടായ വീഴ്ച ആവർത്തിക്കാതിരിക്കാൻ ശ്രമിക്കും.
ഓരോ വിദ്യാലയ മുറ്റത്തെത്തുമ്പോഴും അധ്യാപകെൻറ മഹത്വത്തെക്കുറിച്ച് പറയുമ്പോഴും കഴിഞ്ഞുപോയ ഖേദകരമായ സംഭവങ്ങൾ തന്നെ വേട്ടയാടാറുണ്ടെന്നും ജലീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.