എടപ്പാള്‍: ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളോ പി.കെ. കുഞ്ഞാലിക്കുട്ടിയോ സംവാദത്തിന് തയാറായാല്‍ താനും തയാറാണെന്ന് മന്ത്രി കെ.ടി. ജലീല്‍. വിവാദത്തില്‍ പരസ്യ സംവാദത്തിനുള്ള യൂത്ത് ലീഗ്് നേതാവ് പി.കെ. ഫിറോസിെൻറ വെല്ലുവിളി സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ മറുപടി പറയുകയായിരുന്നു അദ്ദേഹം. അദീബിെൻറ വിദ്യാഭ്യാസ യോഗ്യതയില്‍ സംശയമുള്ളവര്‍ കോര്പറേഷൻ എം.ഡിയുമായാണ് ബന്ധപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജലീലിന് നേരെ വീണ്ടും കരിങ്കൊടി
എടപ്പാൾ/തിരുനാവായ: മന്ത്രി കെ.ടി. ജലീലിനെതിരെ രണ്ടാംദിവസവും തുടർന്ന യു.ഡി.എഫ് യുവജന പ്രവർത്തകരുടെ പ്രതിഷേധം വീണ്ടും പൊലീസ് നടപടിയിൽ കലാശിച്ചു. എടപ്പാളിലും തിരുനാവായ എടക്കുളത്തുമാണ് ഞായറാഴ്ച മുസ്ലിം യൂത്ത് ലീഗുകാരും യൂത്ത് കോൺഗ്രസുകാരും മന്ത്രിക്ക് നേരെ കരിങ്കൊടി വീശുകയും കോഴിമുട്ടയെറിയുകയും ചെയ്തത്. എടപ്പാളിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ നടത്തിയ ലാത്തിച്ചാര്‍ജില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. നാല് നേതാക്കളെ അറസ്റ്റ് ചെയ്തു.
വൈകീട്ട് നാലിന് എടപ്പാൾ ജങ്ഷനിലാണ് പ്രതിഷേധം അരങ്ങേറിയത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിെൻറ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. വൈകീട്ട് 4.30ഓടെയാണ് എടക്കുളം കുന്നമ്പുറത്ത് സ്വകാര്യ സ്ഥാപനം ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ പഞ്ചായത്ത് യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞ് കരിങ്കൊടി കാട്ടുകയും ചീമുട്ടയെറിയുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.