തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർകാവിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കുമ്മനം രാജശേഖരൻ. സംസ്ഥാന ന േതൃത്വം തന്‍റെ പേരാണ് നിർദേശിച്ചത്. പാർട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വം ഉടൻ പ്രഖ്യാപിക്കുമെന്നും കുമ്മനം വ്യക്തമാക്കി.
മത്സരിക്കാൻ താൽപര്യമില്ലെന്ന് കുമ്മനം രാജശേഖരൻ നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും ബി.ജെ.പി സംസ്ഥാന നേതൃയോഗം തയാറാക്കിയ പട്ടികയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.