കൊല്ലം: കുണ്ടറ നാന്തിരിക്കലിൽ 10 വയസ്സുകാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വര്‍ധിക്കുന്നു. കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇത് അറിഞ്ഞിട്ടും കേസ് അന്വേഷിക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ കുണ്ടറ െപാലീസ്സ്റ്റേഷൻ ഉപരോധിച്ചു.
അന്വേഷണത്തിൽ വീഴ്ചവരുത്തിയതിന് കുണ്ടറ സി.ഐ ആർ. ഷാബുവിനെ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പെൺകുട്ടി പീഡനത്തിനിരയായ വിവരം സംഭവം നടന്ന് ഏഴാമത്തെ ദിവസംതന്നെ കുണ്ടറ സി.ഐ യെ അറിയിക്കുകയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈമാറുകയും ചെയ്തെങ്കിലും പ്രതികളെ പിടികൂടാൻ ഒരു നടപടിയും എടുത്തില്ലെന്ന് കണ്ടതിനെ തുടർന്നാണ് നടപടി.
കേസില്‍ നാളിതുവരെയായിട്ടും ഒരാളെപ്പോലും ചോദ്യം ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ല. പൊലീസ് കേസ് അട്ടിമറിക്കുകയായിരുെന്നന്നും സംഭവത്തില്‍ നടപടി എടുക്കുമെന്നും മനുഷ്യാവകാശ കമീഷനും അറിയിച്ചു.
പെണ്‍കുട്ടി എഴുതിയതെന്ന് പറയുന്ന ആത്മഹത്യക്കുറിപ്പിെൻറ ആധികാരികതയും സംശയത്തിലാണ്. പഴയ ലിപിയിലാണ് ആത്മഹത്യക്കുറിപ്പെഴുതിയിരിക്കുന്നത്. വീട്ടില്‍ സമാധാനമില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുെന്നന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. പ്രതിഷേധം വ്യാപകമായതോടെ കുട്ടിയുടെ മാതൃപിതാവ് വിക്ടറിനെ (62) ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. പിതാവ് ജോസിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് എസ്.പി പറഞ്ഞു. മരിച്ച കുട്ടിയുടെ സഹോദരിയെ ചൈൽഡ് ലൈനുമായി ബന്ധപ്പെട്ട് കൗൺസലിങ്ങിന് വിധേയമാക്കും.
മരിച്ച കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ബന്ധുക്കളും ആരോപിച്ചു.
ജനുവരി 14 നാണ് 10 വയസ്സുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തിൽ പൊലീസ് അനാസ്ഥ കാട്ടിയെന്നാരോപിച്ച് ഭരണ^പ്രതിപക്ഷ കക്ഷികൾ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. രാജ്മോഹൻ ഉണ്ണിത്താനെതിരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും കോൺഗ്രസുകാർ കുത്തിയിരിക്കുന്നിടത്തേക്ക് പാഞ്ഞടുക്കുകയും ചെയ്തത് സംഘർഷത്തിനിടയാക്കി. ചാനൽ കാമറമാനും കോൺഗ്രസ് പ്രവർത്തകനും ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മർദനമേറ്റു.
ൈക്രംബ്രാഞ്ച് അന്വേഷണത്തിന് റിപ്പോർട്ട് നൽകാമെന്ന് റൂറൽ എസ്.പി എസ്. സുരേന്ദ്രൻ ഉറപ്പ് നൽകിയതോടെ ഉപരോധം അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.