കുണ്ടറ: നാന്തിരിക്കലിൽ 10 വയസ്സുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിലെ ദൂരൂഹത നീക്കാൻ കസ്റ്റഡിയിലുള്ള മാതാവിനെയും ബന്ധുക്കളെയും നിരന്തരം ചോദ്യം ചെയ്തിട്ടും നിർണായക വിവരങ്ങൾ ശേഖരിക്കാനായില്ല. മാതാവടക്കം ഒമ്പതുപേരെ റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനിലാണ് ആദ്യം ചോദ്യം ചെയ്തത്. പിന്നീട് വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെ ഇവരെ കൊട്ടാരക്കരയിലെ എസ്.പി ഒാഫിസിലെത്തിച്ചു. അതിനിടെ കുട്ടി മരിക്കുന്നതിന് മൂന്നുദിവസം മുമ്പുവരെ പീഡനത്തിനിരയായിരുെന്നന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജൻ ഡോ. കെ. വത്സല മൊഴി നൽകി.
ഫോറൻസിക് വിദഗ്ധരിൽനിന്നുള്ള കൂടുതൽ തെളിവുകളും സൈബർസെല്ലിൽനിന്നുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. കുട്ടിയുടെ വീടിന് സമീപമുള്ള കൗമാരക്കാരൻ മൂന്നുവർഷം മുമ്പ് തൂങ്ങിമരിച്ച സംഭവം കൂടി അന്വേഷിക്കണമെന്ന ആവശ്യം പൊലീസിന് മുന്നിലെത്തിയിട്ടുണ്ട്. പെൺകുട്ടി ചില അധ്യാപികമാരോട് തെൻറ അവസ്ഥയെക്കുറിച്ച് പറഞ്ഞിരുന്നെന്ന സൂചനയും പൊലീസിന് ലഭിച്ചു.
ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തവരിൽ ഒരാൾ കൊല്ലത്ത് ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകെൻറ ഒാഫിസുമായി ബന്ധപ്പെട്ട് നേരത്തെ പ്രവർത്തിച്ചിരുന്നയാളാണ്. ഇയാളുടെ കൂടി സ്വാധീനത്തിലാവാം കസ്റ്റഡിയിലുള്ളവർ കൃത്യമായ വിവരങ്ങൾ പൊലീസിന് നൽകാത്തതെന്ന സംശയവും ഉയർന്നിട്ടുണ്ട്.
ജനുവരി 15നാണ് പെൺകുട്ടിയെ വീട്ടിലെ ജനാലയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പീഡനം നടെന്നന്ന് വ്യക്തമായിട്ടും യഥാസമയം അന്വേഷണം നടത്തുന്നതിൽ ഉത്തരവാദപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയതാണ് ഇപ്പോഴത്തെ തെളിവ് ശേഖരണത്തിന് തടസ്സമാവുന്നതെന്ന് പൊലീസിലെ ഉന്നതർ തന്നെ ചൂണ്ടിക്കാട്ടുന്നു. കേസന്വേഷണം രണ്ട് മാസം വൈകിപ്പിച്ച് പ്രതികളെ സഹായിച്ചതിന് പിന്നിലുള്ളവരെ കണ്ടെത്തി ശിക്ഷിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് കുണ്ടറ നിയോജകമണ്ഡലത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു.
മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് തേടി
കൊട്ടാരക്കര: കുണ്ടറയിലെ 10 വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും നൽകാതെ മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയ കൊട്ടാരക്കര ഡിവൈ.എസ്.പി കൃഷ്ണകുമാറിനെതിരെ സ്വമേധയാ അന്വേഷണം നടത്തുമെന്ന് മനുഷ്യാവകാശ കമീഷൻ അംഗം കെ. മോഹൻകുമാർ. കൊട്ടാരക്കര ടി.ബിയിൽ നടന്ന കമീഷൻ സിറ്റിങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഇതേക്കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ദക്ഷിണമേഖല ഐ.ജിക്ക് കമീഷൻ നിർദേശം നൽകി.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടി ആഴ്ചകൾ കഴിഞ്ഞും നടപടി സ്വീകരിക്കാത്ത പൊലീസിെൻറ കൃത്യവിലോപത്തിന് ഉന്നത ഉദ്യോഗസ്ഥരും ഉത്തരവാദികളാണ്. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ മാർച്ച് 10ന് നടന്ന കമീഷൻ സിറ്റിങ്ങിൽ ഹാജരായി റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ഡിവൈ.എസ്.പിക്ക് നിർദേശം നൽകിയിരുന്നത്. റിപ്പോർട്ട് നൽകാൻ സി.ഐയെ ചുമതലപ്പെടുത്തിയിരുെന്നന്നും റിപ്പോർട്ട് നൽകിയെന്നും മാധ്യമങ്ങളിലൂടെ ഡിവൈ.എസ്.പി നടത്തിയ പ്രതികരണം കമീഷൻ നേരിട്ട് അന്വേഷിക്കാനാണ് തീരുമാനമെന്നും മോഹൻകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.