കുറുക്കൻമല സംഘർഷം: കത്തിയൂരിയ വനപാലകനെതിരെ കേസ്

കൽപ്പറ്റ: കുറുക്കൻമൂലയിൽ വനപാലകരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ത്തെ തുടര്‍ന്ന് വനപാലകനെതിരെ കേസെടുത്തു. പ്രദേശവാസിയായ യുവാവിന്‍റെ പരാതിയിലാണ് മാനന്തവാടി പൊലീസ് കേസെടുത്തിരിക്കുന്നത്. പുതിയിടം പുളിക്കല്‍ പണിയ കോളനിയിലെ അഖില്‍ കൃഷ്ണയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയുന്ന ഒരു വനപാലകനെതിരെ കേസെടുത്തിരിക്കുന്നത്.

തടഞ്ഞുവെച്ച് മര്‍ദ്ദിച്ചു, ജാതിപ്പേരുവിളിച്ച് അധിക്ഷേപിച്ചു എന്നീ വകുപ്പുകളിൽ എസ്‌.സി.എസ്.ടി നിയമ പ്രകാരമാണ് മാനന്തവാടി പോലീസ് കേസെടുത്തിരിക്കുന്നത്.

വനപാലകരുടെ തെരച്ചില്‍ ഫലപ്രദമല്ലെന്നും കടുവയെകണ്ട സമയത്ത് നാട്ടുകാർ അറിയിച്ചുട്ടും വനപാലകർ സ്ഥലത്തെത്തിയില്ലെന്നും ആരോപിച്ചായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ വനം വകുപ്പുദ്യോഗസ്ഥരിലൊരാള്‍ ജനക്കൂട്ടത്തിനെതിരെ കത്തിയെടുക്കാനും ശ്രമിച്ചിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെതിരെ നേരത്തേ കേസെടുത്തിരുന്നു. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പരാതി പ്രകാരമാണ് കേസെടുത്തത്.

Tags:    
News Summary - Kurukkanmoola clash: Case against Kathiuria forest ranger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.