കൂത്തുപറമ്പ്​ പൊലീസ്​ സ്​റ്റേഷന്​ നേരെ ബോംബേറ്​

കണ്ണൂർ: കൂത്തുപറമ്പ്​ പൊലീസ്​ സ്​റ്റേഷന്​ നേരെ ഒരുസംഘം ബോംബെറിഞ്ഞു. വെള്ളിയാഴ്​ച രാത്രി 11 മണി​ക്ക്​ ശേഷമാണ്​ സംഭവം​. പൊലീസ്​ സ്​റ്റേഷന്​ പിറകുവശത്തുള്ള പൊലീസ്​ ക്വാർ​േട്ടഴ്​സിനടുത്താണ്​ ബോംബ്​ വീണ്​ പൊട്ടിയത്​. മമ്പറം ടൗണിൽനിന്ന്​ വിവിധ കേസുകളിൽ പ്രതികളായ ആർ.എസ്​.എസ്​ പ്രവർത്തകരായ മൂന്നുപേരെ വെള്ളിയാഴ്​ച രാത്രി കൂത്തുപറമ്പ്​ പൊലീസ്​  കസ്​റ്റഡിയിലെടുത്തിരുന്നു. കൊലപാതകമുൾ​െപ്പടെ നിരവധി കേസുകളിൽ പ്രതികളാണിവർ​. ഇൗ അറസ്​റ്റുമായി ബോം​േബറിന്​ ബന്ധമുണ്ടോയെന്ന്​ അന്വേഷിച്ചുവരുന്നതായി പൊലീസ്​ അറിയിച്ചു. 

Tags:    
News Summary - kuthuparamba police station- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.