ആലപ്പുഴ: പ്രളയശേഷം വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് ആളുകൾ വീടുകളിലേക്ക് പോകുേമ്പാഴും മടങ്ങാനാകാതെ കുട്ടനാട്ടുകാർ. ഒരുമാസമായി വെള്ളം കയറിയ വീടുകളുടെ അവസ്ഥക്ക് മാറ്റമില്ല. മിക്ക വീടുകൾക്കും ബലക്ഷയം സംഭവിച്ചു. പല വീടുകളും തകർച്ചയുടെ വക്കിലാണ്.
28, 29 തീയതികളിൽ എല്ലാവരുംകൂടി ഒരുമിച്ചിറങ്ങി കുട്ടനാട് ശുചീകരിച്ച് ക്യാമ്പുകളിലുള്ളവരെ വീടുകളിൽ എത്തിക്കുമെന്നാണ് മന്ത്രിമാർ പറഞ്ഞിരുന്നത്. എന്നാൽ, അടുത്തൊന്നും കുട്ടനാട്ടിൽനിന്ന് വെള്ളം ഇറങ്ങിെല്ലന്നാണ് പ്രാഥമിക പരിേശാധനയിൽ മനസ്സിലാക്കുന്നത്. ബണ്ടുകൾ പൊട്ടി നിറഞ്ഞ വെള്ളമായതിനാൽ ഇത് ഒഴുകിപ്പോകാൻ ഇനിയും കാലമെടുക്കും.
തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിവിടങ്ങളിലൂടെ കടലിലേക്കുള്ള നീരൊഴുക്ക് കൂടിയെങ്കിൽ മാത്രമേ കുട്ടനാടൻ പ്രദേശങ്ങളിൽനിന്ന് വെള്ളം ഒഴിയൂ. തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകൾ പൂർണമായി ഉയർത്തിയെങ്കിലും ഇതുവഴി നീരൊഴുക്ക് വളരെ കുറവാണ്. സാധാരണ കുട്ടനാട്ടിൽ വെള്ളം കയറുേമ്പാൾ പാടശേഖര സമിതികൾ മോേട്ടാറുകൾ ഉപയോഗിച്ച് വെള്ളം വറ്റിക്കാറാണ് പതിവ്.
ഇക്കുറി മഹാപ്രളയത്തിനാണ് കുട്ടനാടും സാക്ഷിയായത്. പാടശേഖരങ്ങൾ പൂർണമായും വെള്ളത്തിലായി. കൃഷി പൂർണമായും നശിച്ചു.കുട്ടനാടിെൻറ ഏതാനും ചില ഭാഗങ്ങളിൽനിന്ന് മാത്രമാണ് വെള്ളം ഒഴിഞ്ഞത്. ഇവിടെ മാലിന്യവും മൃഗങ്ങളുടെ അഴുകിയ ജഡങ്ങളും കാരണം അടുക്കാൻ കഴിയാത്ത അവസ്ഥയിലാണ്. കുട്ടനാട്ടിൽനിന്ന് വെള്ളമിറങ്ങാൻ ഇനിയും സമയമെടുക്കുമെന്ന് മന്ത്രി തോമസ് െഎസക് പറയുന്നു.
3000 കുടുംബത്തിന് അടുത്തൊന്നും വീടുകളിലേക്ക് മടങ്ങാനാകില്ല. മടകളിലെ വെള്ളം കുറയാതെ ഒന്നും െചയ്യാനാകില്ലെന്നും ഇതിന് മഹാരാഷ്ട്രയിൽനിന്ന് 40 പമ്പ് സെറ്റ് വിമാനമാർഗം എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. വീഴ്ച സംഭവിച്ച മടകളിലെ ചളി കുത്തിക്കളഞ്ഞാൽ മാത്രമേ വെള്ളം ഒഴുക്കാൻ പറ്റൂ. അത് സാവകാശം മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട്ടുകാർ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ ഒാണാവധിക്കുശേഷം സ്കൂളുകളിൽനിന്ന് ഹാളുകളിലേക്ക് മാറ്റുെമന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.